ആദായ നികുതി റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കാം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കേന്ദ്ര ബജറ്റ് 2022 പ്രസംഗത്തിലാണ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

Update: 2022-02-13 05:00 GMT

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് 2022 പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം കൂടി സമയം നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അധിക നികുതി നല്‍കിയാണ് സമര്‍പ്പിക്കാന്‍ കഴിയുക എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

നികുതി റിട്ടേണ്‍ മുടങ്ങിയവര്‍ ഈ അവസരത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടത്. ഒരു വര്‍ഷം ഒരു അപ്‌ഡേറ്റഡ് റിട്ടേണ്‍ മാത്രമേ വ്യക്തികള്‍ക്ക് സമര്‍പ്പിക്കാനാവൂ എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ജെബി മൊഹപാത്ര പറഞ്ഞിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനാണിതെന്നും ബജറ്റിന് ശേഷമുള്ള വിശദീകരണത്തില്‍ അദ്ദേഹം പറഞ്ഞത്.
നികുതി ദായകര്‍ എന്ത് ചെയ്യണം?
നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിച്ചതിലെ തെറ്റുകള്‍ പരിഹരിക്കാനും വിട്ടുപോയവ നികുതി ഉള്‍ക്കൊള്ളിക്കാനും കഴിയും. ഇതിനായി പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ നികുതി കുടിശികയുടെ ഒരു ഭാഗം അടയ്ക്കണം.
റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കുകയും അധിക നികുതി അടയ്ക്കാതിരിക്കുകയും ചെയ്താല്‍, റിട്ടേണ്‍ അസാധുവായി കണക്കാക്കും.
ആദ്യ 12 മാസത്തിനുള്ളില്‍ പുതിയ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ കുടിശ്ശിക നികുതിയുടെയും പലിശയുടെയും 25 ശതമാനമാണ് അധികമായി നല്‍കേണ്ടി വരിക.
12 മാസത്തിന് ശേഷവും 24 മാസത്തിന് മുന്‍പും പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ നികുതിയും പലിശയും ചേര്‍ത്ത് 50 ശതമാനത്തോളം നല്‍കണം.


Tags:    

Similar News