ജനപ്രീതിയില്‍ ആപ്പിള്‍ ഒന്നാമന്‍, ടിവി സാംസംഗിന്റേത്; ആമസോണ്‍ കസ്റ്റമേഴ്‌സ് ചോയിസ് അവാർഡ്
ബജറ്റ് കാറ്റഗറിയില്‍ റെഡ്മിയാണ് ഒന്നാമത്
ഈ വര്‍ഷത്തെ മികച്ച സ്മാര്‍ട്ട് ഫോണും ടിവിയും തെരഞ്ഞെടുക്കാന്‍ ആമസോണ്‍ നടത്തിയ കസ്റ്റമേഴ്‌സ് ചോയിസ് പോളില്‍ നേട്ടമുണ്ടാക്കി ആപ്പിളും സാംസംഗും. സ്മാര്‍ട്ട് ഫോണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ഐഫോണ്‍ 13 ആണ്. സാംസംഗ് ഗ്യാലക്‌സി S20 FE 5G ആണ് രണ്ടാം സ്ഥാനത്ത്. മികച്ച ബജറ്റ് ഫോണായി തെരഞ്ഞെടുക്കപ്പെട്ടത് Redmi 10 prime ആണ്. ഈ കാറ്റഗറിയിലും രണ്ടാം സ്ഥാനം സാംസംഗിനാണ്.
ഗ്യാലക്‌സി M21 ആണ് മികച്ച രണ്ടാമത്തെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍. ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആപ്പിൾ ആണ്. ഉപഭോക്തൃ പ്രീതിയില്‍ രണ്ടാം സ്ഥാനം വണ്‍പ്ലസിനാണ്. ഏറ്റവും മികച്ച ക്യാമറ, അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ എന്നീ കാറ്റഗറികളില്‍ ഐഫോണ്‍ 13 പ്രൊ തിരഞ്ഞെടുക്കപ്പെട്ടു. ഈ രണ്ടു വിഭാഗത്തിലും സാംസംഗ് ഗ്യാലക്‌സി S21 അള്‍ട്രയ്ക്കാണ് രണ്ടാം സ്ഥാനം. ഡിസൈനിലും ഐഫോണ്‍ 13 തന്നെയാണ് ഒന്നാമത്.
സാംസംഗിന്റെ 43 ഇഞ്ച് ക്രിസ്റ്റല്‍ 4കെ സീരീസ് അള്‍ട്ര എച്ച്ഡിയാണ് സ്മാര്‍ട്ട് ടിവി ഓഫ് ദി ഇയര്‍. സ്മാര്‍ട്ട് ടിവി രംഗത്തെ പ്രിയപ്പെട്ട ബ്രാന്‍ഡും സാംസംഗ് തന്നെയാണ്. പ്രീമിയം ടിവി, ലാര്‍ജ് സ്‌ക്രീന്‍ സൈസ് എന്നീ കറ്റഗറികളിലും സാംസംഗ് ഒന്നാമതെത്തി. 12 കാറ്റഗറികളിലായി 50000 പേരാണ് ആമസോണ്‍ നടത്തിയ വോട്ടിങ്ങില്‍ പങ്കെടുത്തത്.