ജനകീയ ഷോപ്പിംഗ് ആപ്പ് ആകാന്‍ മീഷോ, ഇനി മലയാളത്തിലും

എട്ട് പുതിയ പ്രാദേശിക ഭാഷകളില്‍ ആപ്പിന്റെ പുത്തന്‍ പതിപ്പ്

Update: 2022-08-11 05:16 GMT

സാധാരണക്കാരുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ആപ്പ് ആയ മീഷോ ആപ്പ്, മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്‌സ് രംഗം (eCommerce) എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പില്‍ (Meesho App) പുതിയതായി ചേര്‍ത്തത്. അക്കൗണ്ടിലേക്കും ഉല്‍പ്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും, ഓര്‍ഡറുകള്‍ നല്‍കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും, പേയ്‌മെന്റുകള്‍ നടത്തുന്നതിനും, ഡീലുകളും കിഴിവുകളും നേടുന്നതിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം.
പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുന്നതിലൂടെ ഭാഷാ തടസങ്ങള്‍ ഇല്ലാതാക്കാനാണ് മീഷോ ലക്ഷ്യമിടുന്നതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ (Sanjeev Barnwal) പറഞ്ഞു. തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇ-കൊമേഴ്‌സ് ആദ്യമായി ഉപയോഗിക്കുന്നവരാണെന്നും അവര്‍ക്ക് സൗകര്യപ്രദമാകുന്ന വിധത്തില്‍ സേവനങ്ങള്‍ എത്തിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദമാക്കി.


Tags:    

Similar News