ഇന്ത്യന്‍ ബ്രാന്‍ഡിങ്ങില്‍ വീണ്ടും മൈക്രോമാക്‌സ്; നോട്ട് 2 എത്തി
മെച്ചപ്പെട്ട ഡിസ്‌പ്ലെയും പ്രൊസസറുമാണ് ഇത്തവണ മൈക്രോമാക്‌സ് നല്‍കിയിരിക്കുന്നത്
ഇന്‍ (ഇന്ത്യ) ബ്രാന്‍ഡിങ്ങിലെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 2 അവതരിപ്പിച്ച് മൈക്രോമാക്‌സ്. കഴിഞ്ഞ വര്‍ഷം ഇന്‍ ബ്രാന്‍ഡില്‍ മൈക്രോമാക്‌സ് ആദ്യമായി അവതരിപ്പിച്ച നോട്ട് വണ്ണിന്റെ പിന്‍ഗാമിയായി ആണ് നോട്ട് 2 എത്തുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള നോട്ട് 2ന് 12,490 രൂപയാണ് വില.
ഫ്‌ലിപ്കാര്‍ട്ട്, മൈക്രോമാക്‌സ്.കോം എന്നീ സൈറ്റുകളിലൂടെ ജനുവരി 30ന് ഫോണിന്റെ വില്‍പ്പന ആരംഭിക്കും. സാംസംഗ് ഗ്യാലക്‌സി എം21, മോട്ടോ ജി31, റിയല്‍മി 8ഐ എന്നിവയുമായാണ് മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 മത്സരിക്കുക.
Micromax In Note 2 സവിശേഷതകള്‍
6.43 ഇഞ്ച് ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയിലാണ് നോട്ട് 2 എത്തുന്നത്. മീഡിയ ടെക്കിന്റെ ഹീലിയോ ജി95 SoC പ്രൊസസറാണ് മൈക്രോമാക്‌സ് ഫോണിന് നല്‍കിയിരിക്കുന്നത്. നാല് ലെന്‍സുകള്‍ അടങ്ങിയതാണ് പിന്‍ഭാഗത്തെ ക്യാമറ സെറ്റപ്പ്. 48 എംപിയുടേതാണ് പ്രധാന ക്യാമറ. 5 എംപിയുടെ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍, 2 എംപിയുടെ ഡെപ്ത് സെന്‍സര്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താനാവും. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സൈഡ് മൗണ്ടഡ് ആയാണ് നല്‍കിയിരിക്കുന്നത്. 30 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് നോട്ട് 2 മോഡലിന്. 25 മിനിട്ട് കൊണ്ട് 50 ശതമാനം ചാര്‍ജിലെത്താനാവും. 205 ഗ്രാമാണ് ഫോണിന്റെ ഭാരം.