പാസ്‌വേഡുകള്‍ക്ക് പകരക്കാരന്‍ എത്തുന്നു; പുതുരീതി അവതരിപ്പിക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും കൂടെ ആപ്പിളും

ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങൾ ആണ് സൃഷ്ടിക്കുന്നത്

Update: 2022-05-09 05:28 GMT

പാസ്‌വേഡുകള്‍ ഓര്‍ത്തുവെയ്ക്കാന്‍ പ്രയാസപ്പെടുന്ന, ഇടയ്ക്കിടെ Forgot Password ഓപ്ഷനില്‍ ക്ലിക്ക് ചെയ്യേണ്ടി വരുന്ന ആളാണോ നിങ്ങള്‍..? എങ്കില്‍ ഈ വാര്‍ത്ത നിങ്ങളെ തീര്‍ച്ചയായും സന്തോഷിപ്പിക്കും. കാരണം പാസ്‌വേഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കാനുള്ള നടപടികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ടെക്ക് രംഗത്തെ ഭീമന്മാരായ ആപ്പിളും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നീ കമ്പനികള്‍ ഒരുമിച്ചായിരിക്കും പാസ്‌വേര്‍ഡിന്റെ പകരക്കാരനെ അവതരിപ്പിക്കുക. ലോക പാസ്‌വേര്‍ഡ് ദിനമായിരുന്ന മെയ് 5ന് ആണ് മൂന്ന് കമ്പനികളും ചേര്‍ന്ന് പുതിയ പ്രഖ്യാപനം നടത്തിയത്. പാസ്‌വേര്‍ഡുകള്‍ക്ക് പകരം ഫോണ്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്തുന്ന രീതിയായിരിക്കും എത്തുക. Muti-Device Fido Credential എന്നാണ് ഈ പുതിയ രീതിയെ വിളിക്കുന്നത്.

ഓണ്‍ലൈന്‍ ഇത്തിലെ ഓതന്റിക്കേഷനുകള്‍ എളുപ്പവും സുരക്ഷിതവുമാക്കാന്‍ രൂപം നല്‍കിയ ഒരു ഓപ്പണ്‍ സോഴ്‌സ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് ഫിഡോ (FIDO) അഥവാ Fast Identity Online. നിരവധി പാസ്‌വേഡുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം പല ആവശ്യങ്ങള്‍ക്കും ഒരേ പാസ്‌വേഡുകളാണ് ആളുകള്‍ ഉപയോഗിക്കുന്നതെന്നാണ് ഫിഡോയുടെ വിലയിരുത്തല്‍. ഇതുണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നം വളരെ വലുതാണ്.

പാസ്‌വേര്‍ഡുകള്‍ക്ക് പകരം ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള ഓതന്റിക്കേഷനാവും ഫിഡോ സ്വീകരിക്കുക. ഇനി ഉപയോഗിക്കുന്ന ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാക്ക്അപ്പ് ഓപ്ഷനായി പാസ്‌വേര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ പാസ്‌വേഡുകള്‍ക്ക് പകരക്കാരനായ ഈ പുതിയ ഓതന്റിക്കേഷന്‍ രീതി എന്ന് മുതല്‍ സാധാരണക്കാരിലേക്ക് എത്തുമെന്ന് വ്യക്തമല്ല.

Tags:    

Similar News