ഇത്തവണ കൂട്ട് മീഡിയടെക്ക്; വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി എത്തി, സവിശേഷതകളറിയാം
എസ്ഡി കാര്‍ഡ് സ്ലോട്ട് ഉള്‍പ്പടെ നല്‍കിയാണ് നോര്‍ഡ് സീരീസിലെ പുതിയ മോഡലുമായി വണ്‍പ്ലസ് എത്തുന്നത്
വണ്‍പ്ലസിന്റെ ഏറ്റവും വിലക്കുറഞ്ഞ മോഡലായ നോര്‍ഡ് സിഇയുടെ രണ്ടാം തലമുറ മോഡല്‍ കമ്പനി അവതരിപ്പിച്ചു. ആദ്യ മോഡല്‍ സ്‌നാപ്ഡ്രാഗണിന്റെ പ്രൊസസറിലാണ് എത്തിയതെങ്കില്‍, നോര്‍ഡ് സിഇ 2 5ജിക്ക് കരുത്ത് പകരുന്നത് മീഡിയാടെക്കിന്റെ ഡൈമണ്‍സിറ്റി 900 soc ആണ്. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.
6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ലഭിക്കുന്ന മോഡലിന് 23,999 രൂപയാണ് വില. 24,999 രൂപയാണ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്. നോര്‍ഡ് സീരീസുകളിലെ മറ്റ് മോഡലുകളെപ്പോലെ ബഹാമ ബ്ലൂ, ഗ്രേ മിറര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം. ഫെബ്രുവരി 22 മുതല്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റ്/ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് നോര്‍ഡ് സിഇ 2 5ജി വാങ്ങാം.
Oneplus Nord CE 2 5G സവിശേഷതകള്‍
- 6.43 ഇഞ്ചിന്‌റെ ഫു്ള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 2ന് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഡിസ്‌പ്ലെയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 11 അധിഷ്ടിത ഓക്‌സിജന്‍ ഒഎസില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
- ട്രിപിള്‍ ക്യാമറാ സെറ്റപ്പിലാണ് ഫോണ്‍ എത്തുന്നത്. 64 എംപിയുടേതാണ് പ്രധാന ക്യാമറ. 8 എംപിയുടെ അള്‍ട്രാ വൈഡ് സെന്‍സറും 2 എംപിയുടെ മാക്രോ സെന്‍സറും കൂടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16 എംപിയുടെ സോണി ഐഎംഎക്‌സ്471 സെല്‍ഫി ക്യാമറയാണ് മറ്റൊരു സവിശേഷത. വണ്‍പ്ലസിന്റെ പ്രീമിയം മോഡല്‍ 9RTയില്‍ ഉപയോഗിച്ചിരിക്കുന്നതും സോണിയുടെ ഈ ക്യാമറ തന്നെയാണ്.
- ആദ്യ തലമുറയില്‍ നിന്ന് വ്യത്യസ്ഥമായി സ്‌റ്റോറേജിന്റെ കാര്യത്തില്‍ വണ്‍പ്ലസ് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. കാരണം നോര്‍ഡ് സിഇ 2 5ജിയില്‍ എസ്ഡി കാര്‍ഡ് സ്ലോ്ട്ട് വണ്‍പ്ലസ് നല്‍കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ഒരു ടിബിവരെ വര്‍ധിപ്പിക്കാം. 65 വാട്ടിന്റെ സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4500 എംഎഎച്ചിന്റെ ബാറ്ററിയാണ് നോര്‍ഡ് സിഇ 2 5ജിക്ക്. 173 ഗ്രാമാണ് ഫോണിന്റെ ഭാരം.