ഈ വര്‍ഷത്തെ അവസാന വണ്‍പ്ലസ് ഫോണ്‍; സവിശേഷതകള്‍ ഇവയാണ്

ഡിസംബര്‍ 16ന് ഫോണ്‍ എത്തിയേക്കും.

Update: 2021-12-06 09:15 GMT

വണ്‍പ്ലസ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണ് OnePlus RT. 2021ല്‍ വണ്‍പ്ലസ് പുറത്തിറക്കുന്ന അവസാന മോഡലായിരിക്കും ആര്‍ടി. ഡിസംബര്‍ 16ന് ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വണ്‍പ്ലസ് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

അതേ സമയം ചൈനയില്‍ പുറത്തിറക്കിയ OnePlus 9RT തന്നെയാകും RT എന്നപേരില്‍ വണ്‍പ്ലസ് ഇന്ത്യയിലെത്തിക്കുക എന്ന വാര്‍ത്തകളും വരുന്നുണ്ട്. വണ്‍പ്ലസ് ആര്‍ടിയുടെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 37,999-40000 രൂപയ്ക്ക് ഇടയിലാവും വില.
OnePlus RT പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
120 Hz റിഫ്രഷിങ് റേറ്റോടുകൂടിയ 6.62 ഇഞ്ച് ഡിസ്‌പ്ലെ ആയിരിക്കും ഫോണിനെന്നാണ് വിവരം. ക്വാല്‍കോമിന്റെ SM8350 സ്‌നാപ്ഡ്രാഗണ്‍ 888 5G പ്രൊസസറാകും ഫോണിന് കരുത്ത് പകരുക. 8ജിബി+ 128 ജബി, 8 ജിബി+ 256 ജിബി, 12 ജിബി+ 256 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍OnePlus RTക്ക് ഉണ്ടാകും.
50എംപിയുടെ പ്രധാന ക്യാമറയും 16 എംപിയുടെ 123 ഡിഗ്രി അള്‍ട്രാ വൈഡ് സെന്‍സറും 2 എംപിയുടെ മാക്രോ ലെന്‍സും അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് പ്രതീക്ഷിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 25 മിനിട്ടുകൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 4500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. 65 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കും. ബ്ലാക്ക്, സില്‍വര്‍, ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.


Tags:    

Similar News