ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; പ്രതിരോധിക്കാന്‍ നിങ്ങളറിയേണ്ട 5 കാര്യങ്ങള്‍
ഓണ്‍ലൈന്‍ പണം തട്ടിപ്പു സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പണമിടപാടുകളില്‍ എന്തൊക്കെ ശ്രദ്ധിക്കണം.
ലോക്ഡൗണ്‍ മുതല്‍ എന്തിനും ഏതിനും ഓണ്‍ലൈന്‍ സ്വീകരിച്ച മലയാളികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് പുതിയ ഭീഷണി എന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും എസ്എംഎസ് ആയും ഫോണ്‍ കോളുകളായും ബാങ്ക് വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഫോണ്‍കോളുകള്‍ വരുന്നതായി പരാതികളുണ്ട്. ഫോണില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ സേവ് ചെയ്ത് വച്ചിരിക്കുന്ന ഡിഫോള്‍ട്ട് വിവരങ്ങള്‍ വഴിയും തട്ടിപ്പുകള്‍ നടത്തുന്നതായി മുന്നറിയിപ്പുണ്ട്. ബാങ്കില്‍ നിന്നും പാസ്‌വേര്‍ഡോ മറ്റ് പ്രധാന വിവരങ്ങളോ ചോദിച്ച് കോള്‍ വന്നാലും ബാങ്കിന്റെ പ്രതിനിധിയെ വിളിച്ച് ഇക്കാര്യം പങ്കുവയ്ക്കാതെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യരുത് എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ഓണ്‍ലൈന്‍ ഷോപ്പിംഗിന് എപ്പോഴും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ തെരഞ്ഞെടുക്കാനും അല്ലാത്തവ ക്യാഷ് ഓണ്‍ ഡെലിവറി നടത്താനും ശ്രദ്ധിക്കുക.