റിലയന്‍സ്-മൈക്രോസോഫ്റ്റ് സംരംഭം ആമസോണിനും ആല്‍ഫബെറ്റിനും ഭീഷണിയാകുമെന്നു നിരീക്ഷകര്‍

Update: 2019-08-13 06:22 GMT

മൈക്രോസോഫ്റ്റിന്റെ അസുര്‍ ക്ലൗഡ് പ്ലാറ്റ്ഫോമുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ച പങ്കാളിത്തം ജിയോ ടെലികോം യൂണിറ്റിന്റെ  എതിരാളികള്‍ക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു നിരീക്ഷകര്‍. ക്ലൗഡ് സേവന വിപണിയിലേക്കുള്ള റിലയന്‍സിന്റെ കടന്നുകയറ്റം നിലവിലെ മുന്‍നിര ക്ലൗഡ് സേവന ദാതാക്കളായ ആമസോണ്‍.കോം, ആല്‍ഫബെറ്റ് ഗൂഗിള്‍ എന്നിവയ്ക്കു ഭീഷണിയാവുക സ്വാഭാവികം.

10 വര്‍ഷത്തെ സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡില്‍ ഹോസ്റ്റ് ചെയ്യുന്ന ജിയോ ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി കമ്പനി വാര്‍ഷിക ഓഹരി ഉടമകളുടെ യോഗത്തില്‍ തിങ്കളാഴ്ച ഓഹരി ഉടമകളോട് പറഞ്ഞു. പുതിയ റിലയന്‍സ് - മൈക്രോസോഫ്റ്റ സംരംഭം വെബ്സൈറ്റ് ഹോസ്റ്റിംഗ്, ഡാറ്റ സംഭരണം പോലുള്ള കമ്പ്യൂട്ടര്‍ സേവനങ്ങള്‍ വിറ്റുതുടങ്ങുന്നതോടെ,  ആമസോണ്‍ വെബ് സര്‍വീസസ് (എ.ഡബ്ല്യു.എസ്) ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ വിപണിയില്‍ മത്സരം ശക്തമാകുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

Similar News