ടാബ് വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷന്‍, ഗ്യാലക്‌സി ടാബ് A8; വിലയും സവിശേഷതകളും
സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്, പാരെന്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ടാബ് A8 എത്തുന്നത്
സാംസംഗിന്റെ എ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ Galaxy Tab A8 ഇന്ത്യയില്‍ അവതരിപ്പിച്ചു.വൈഫൈ ഒണ്‍ലി, 4G LTE എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ഗ്യാലക്‌സി ടാബ് A8 ലഭിക്കും. 3 ജിബി റാം + ജിബി സ്റ്റോറേജ് വൈഫൈ ഒണ്‍ലി മോഡലിന് 17,999 രൂപയും 4G മോഡലിന് 21,999 രൂപയും ആണ് വില.
4ജിബി + 64 ജിബി വൈഫൈ ഒണ്‍ലിക്ക് 19999രൂപയും 4ജിക്ക് 23999 രൂപയും ആണ്. ജനുവരി 17 മുതല്‍ ഇ-കൊമേഴ്‌സ് സൈറ്റുകളിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ഗ്യാലക്‌സി ടാബ് എ8 വില്‍പ്പനയ്‌ക്കെത്തും. ഗ്രേ, സില്‍വര്‍, പിങ്ക് എന്നീ നിറങ്ങളില്‍ ടാബ് വാങ്ങാം.
Galaxy Tab A8 സവിശേഷതകള്‍
- മുന്‍ഗാമിയായ ഗ്യാലക്‌സി A7 മോഡലില്‍ നിന്ന് വ്യത്യസ്തമായി യൂണിസോക് ടൈഗര്‍ T618 പ്രൊസസറിലാണ് ഗ്യാലക്‌സി A8 എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്‌സെറ്റായിരുന്നു A7 മോഡലിന് സാംസംഗ് നല്‍കിയിരുന്നത്. 10.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയാണ് ഗ്യാലക്‌സി A8ന് . സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്, പാരെന്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാബില്‍ സാംസംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- ഡാറ്റാ സുരക്ഷയെ മുന്‍നിര്‍ത്തി സാംസംഗിന്റെ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ knox സേവനവും ടാബില്‍ ലഭിക്കും. 8 എംപിയുടെ പിന്‍ ക്യാമറയും 5 എംപിയുടെ സെല്‍ഫി ക്യാമറും ടാബില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 7040 mAh ബാറ്ററിയാണ് ഗ്യാലക്‌സി A8ന് നല്‍കിയിരിക്കുന്നത്.