രാജ്യത്ത് സ്മാര്‍ട്ട് നിര്‍മ്മാണ ശേഷിയില്‍ നിക്ഷേപിക്കാന്‍ സാംസംഗ്

കമ്പനി ഈ വര്‍ഷം പ്രീമിയം ഗാലക്സി എസ് 23 സീരീസിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു

Update:2023-03-21 11:00 IST

നോയിഡയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ പ്ലാന്റില്‍ സ്മാര്‍ട്ട് നിര്‍മ്മാണ ശേഷി (smart manufacturing capabilities) സ്ഥാപിക്കാന്‍ നിക്ഷേപം നടത്തുമെന്ന് കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ് അറിയിച്ചു. ഉല്‍പ്പാദനം കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ സാങ്കേതികവിദ്യകള്‍ക്കായി

സാംസംഗിന്റെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രം നോയിഡയിലാണ്. ഇവിടെ കമ്പനിക്ക് ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രമുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ക്കായി ഈ മേഖലയില്‍ കമ്പനിയുടെ നിക്ഷേപം തുടരുമെന്ന് സാംസംഗ് ഇലക്ട്രോണിക്സ് പ്രസിഡന്റും മൊബൈല്‍ എക്സ്പീരിയന്‍സ് ബിസിനസ് മേധാവിയുമായ ടി എം റോഹ് പറഞ്ഞു.

കമ്പനി ഈ വര്‍ഷം പ്രീമിയം ഗാലക്സി എസ് 23 സീരീസിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു. കമ്പനിക്ക് ഇന്ത്യയിലുടനീളമുള്ള ഗവേഷണ-വികസന കേന്ദ്രങ്ങളിലായി ഏകദേശം 10,000 ജീവനക്കാരുണ്ട്.

Tags:    

Similar News