ഫേസ്ബുക്ക് നിരോധനം കൊണ്ട് നേട്ടം, ബ്രസീലില്‍ വിലക്ക്, കാരണം വ്യക്തമാക്കി ടെലഗ്രാം സ്ഥാപകന്‍

ഈ വര്‍ഷം ഇതുവരെ 150 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ടെലഗ്രാം റഷ്യയില്‍ നേടിയത്.

Update:2022-03-19 15:28 IST

ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നേട്ടമുണ്ടാക്കി ടെലഗ്രാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യ നിരോധിച്ചതാണ് ടെലഗ്രാമിന് ഗുണമായത്. റഷ്യന്‍ പ്രസിഡന്റിനും സൈന്യത്തിനുമെതിരെയുള്ള പോസ്റ്റുകള്‍ അനുവദിച്ച മാതൃസ്ഥാപനം മെറ്റയുടെ നിലപാടാണ് രണ്ട് സാമൂഹ്യ മാധ്യമങ്ങളുടെയും നിരോധനത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയില്‍ ടെലഗ്രാമം ഡൗണ്‍ലോഡുകല്‍ കുത്തനെ ഉയര്‍ന്നത്.

ഈ വര്‍ഷം ഇതുവരെ 150 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ഈ മെസേജിങ് ആപ്ലിക്കേഷന്‍ റഷ്യയില്‍ നേടിയത്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡാറ്റ വില്‍പ്പനയിലൂടെ വരുമാനം ഉണ്ടാക്കില്ലെന്ന നിലപാട് നേരത്തെ തന്നെ ടെല്ഗ്രാം ഉപഭോക്താക്കളുടെ എണ്ണം ഉയരാന്‍ കാരണമായിരിന്നു. സ്ഥാപകരായ പവേല്‍ ഡുറോവ് റഷ്യക്കാരന്‍ ആണെന്നതും ടെലഗ്രാമിന് നേട്ടമായി. നിവല്‍ ദുബായി ആസ്ഥാനമായാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്
അതേ സമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പ സംഭവത്തില്‍ ബ്രസീലില്‍ ഇന്നലെ ടെലഗ്രാം നിരോധിച്ചു. ബ്രസീല്‍ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ കോടതിക്ക്, ഇ-മെയില്‍ വിലാസത്തില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് നിരോധനത്തിലേക്ക് നയിച്ചതെന്നാണ് പവേല്‍ ഡുറോവിന്റെ വാദം.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. പക്ഷെ അത് എങ്ങനെയോ കോടതിക്ക് നഷ്ടമായി. പിന്നീട് പഴയ ഇ-മെയില്‍ വിലാസത്തിലാണ് കോടിതി ബന്ധപ്പെടാന്‍ ശ്രമിച്ചത്. അതിനാലാണ് കോടതിക്ക് മറുപടി നല്‍കാന്‍ സാധിക്കാതിരുന്നത് എന്നും പവേല്‍ ഡുറോവ് പറഞ്ഞു. നേരത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സനാരോ, തന്റെ അനുയായികളോട് ടെലഗ്രാം ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.


Tags:    

Similar News