ക്ലബ്ഹൗസിന്റെ പ്രവര്‍ത്തനം
പൊതുവായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും, പാട്ടുകേള്‍ക്കാനും, ആശയ പ്രകാശനത്തിനും വേദിയൊരുക്കുന്ന ഇടമാണിത്. റൂം എന്ന ആശയത്തിലാണ് ചര്‍ച്ച വേദി രൂപീകരിക്കുന്നത്. ആര്‍ക്കും റൂം തുടങ്ങാം. പരമാവധി 5000 അംഗങ്ങളെവരെയാണ് ഇപ്പോള്‍ ഒരു റൂമില്‍ ഉള്‍പ്പെടുത്താവുന്നത്. സോഷ്യൽ റൂമുകളില്‍ ആപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും വന്നു കയറി വിഷയം കേള്‍ക്കാം.
റൂം സംഘടിപ്പിക്കുന്നയാളായിരിക്കും അല്ലെങ്കില്‍ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന ഗ്രൂപ്പോ ആയിരിക്കും ആ റൂമിന്റെ മോഡറേറ്റര്‍മാര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം. അഭിപ്രായം പറയണമെങ്കില്‍ കൈ ഉയര്‍ത്താം. അതിന് മോഡറേറ്റര്‍മാര്‍ സമ്മതം നല്‍കിയാല്‍ മൈക്ക് ബട്ടന്‍ ഓണ്‍ ചെയ്ത് സംസാരിക്കാം. ചോദ്യോത്തരങ്ങളും ആകാം.
ശബ്ദം മാത്രമാണ് ഇവിടെ തമ്മിലുള്ള കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഏക മാധ്യമം. അതായത് രണ്ട് പ്രൊഫൈലുകള്‍ തമ്മില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. റൂം രൂപീകരിച്ചാല്‍ മാത്രമേ മറ്റുള്ളവരുമായി സംസാരിക്കാന്‍ സാധിക്കൂ. അത് പ്രൈവറ്റ് റൂമെങ്കില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കല്ലാതെ സംഭാഷണം കേള്‍ക്കാന്‍ കഴിയില്ല. ഓപ്പണ്‍- ആര്‍ക്കും ചേരാവുന്ന രീതിയില്‍, സോഷ്യല്‍- നമ്മള്‍ ഫോളോ ചെയ്യുന്നവര്‍ക്കും അവരുടെ കമ്യൂണിറ്റിക്കും വേണ്ടി, പ്രൈവറ്റ്- തീര്‍ത്തും സ്വകാര്യമായുള്ള ഗ്രൂപ്പ് എന്നിങ്ങനെയാണ് റൂമുകള്‍.
എങ്ങനെ അക്കൗണ്ട് തുടങ്ങും
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാന്‍ ഒരാളുടെ ഇന്‍വൈറ്റ് ആവശ്യമാണ്. ടെക്സ്റ്റ് മെസേജ്, വാട്‌സാപ്പ്, ഇന്‍സ്റ്റാ മെസേജ് തുടങ്ങിയവയിലൂടെയൊക്കെ നിങ്ങളെ മറ്റുള്ളവര്‍ക്ക് ക്ഷണിക്കാം, നിങ്ങള്‍ക്ക് മറ്റുള്ളവരെയും ആപ്പിലേക്ക് ക്ഷണിക്കാം.
ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക. ഇന്‍വൈറ്റ് ലഭിക്കാത്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ്ഹൗസില്‍ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ ആഡ് ചെയ്യാര്‍ സാധിക്കും.
ചുരുക്കത്തില്‍ :
യഥാര്‍ത്ഥ ഐഡന്റിറ്റിയില്‍ വേണം ആപ്പ് തുടങ്ങാന്‍.
ആദ്യം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് തുറക്കുക
അതില്‍ താഴെയുള്ള 'ഗെറ്റ് യുവര്‍ യൂസര്‍നെയിം' (Get your username) എന്നത് നല്‍കുക.
അടുത്ത പേജില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കി, ലഭിക്കുന്ന ഒടിപിയും നല്‍കി പേരും യൂസര്‍നെയിമും ഫോട്ടോയും നല്‍കുക
ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പില്‍ രജിസ്ട്രര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്റ്റുള്ള ആപ്പില്‍ നിലവിലുള്ള സുഹൃത്തിന് നോട്ടിഫിക്കേഷന്‍ എത്തും.
നിങ്ങളുടെ താല്‍പര്യങ്ങള്‍/ മേഖലകള്‍ നല്‍കിയാല്‍ ആ വിഷയത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
ബിസിനസുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താം ?
ആന്‍ഡ്രോയ്ഡ് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് പിന്നീട് മാറ്റാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഒരുതവണ മാറ്റാം. പ്രൊഫൈല്‍ പിക്ചര്‍ എത്രവേണമെങ്കിലും മാറ്റാന്‍ സാധിക്കും. ആപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക വിഷയം ഇഷ്ടപ്പെടുന്നവരുടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ കൂട്ടായ്മയാണ് ക്ലബുകള്‍. അത് ഈ ആപ്പിന്റെ പ്രത്യേകതയാണ് ഈ ക്ലബുകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ചര്‍ച്ച റൂമുകള്‍ രൂപീകരിക്കാന്‍ സാധിക്കും. പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇത്തരത്തില്‍ ക്ലബ്ബുകള്‍ തുടങ്ങാം. യഥാര്‍ത്ഥ ലോഗോ, പേര് എന്നിവ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍വീസുകള്‍ എന്നിവയെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.
വെബിനാര്‍ പോലെ എന്നാല്‍ ശബ്ദം കൊണ്ട് മാത്രം ആശയങ്ങള്‍ പങ്കിടുകയും ചോദ്യോത്തര പംക്തി നടത്തുകയും ചെയ്യാം.
നിങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് കുറിപ്പുകളോ ചിത്രങ്ങളോ വീഡിയോയോ നല്‍കാന്‍ കഴിയില്ല എങ്കിലും നിങ്ങളുടെ മറ്റു സോഷ്യല്‍മീഡിയകളെ അവിടെ പരിചയപ്പെടുത്താം.
കേള്‍വിക്കാരായി എത്തുന്നവര്‍ക്ക് ടിപ്‌സ് നല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം എന്നതിനാല്‍ നിങ്ങളുടെ ബ്രാന്‍ഡ് നാമത്തിലുള്ള പേജുകള്‍ അത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാം. മാര്‍ക്കറ്റിംഗിനപ്പുറം ബ്രാന്‍ഡ് ബില്‍ഡിംഗിന് മികച്ച ടൂളാണ് ക്ലബ് ഹൗസ്.
ഇപ്പോള്‍ തന്നെ 4.3യാണ് ഈ ആപ്പിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റൈറ്റിംഗ്. അതിനാല്‍ തന്നെ നിങ്ങളുടെ സ്ഥാപനത്തിന്റെയോ നിങ്ങളുടെ തന്നെയോ ഐഡന്റിറ്റി ഉയര്‍ത്താന്‍ മികച്ച ടൂള്‍ആണിത്.