ജന്മാഷ്ടമി അവധി, ആഘോഷനാളുകള്‍; വിമാനത്തിലും ഹോട്ടലിലും തിരക്ക്

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ 16 ശതമാനം വര്‍ധന, വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും തിരക്ക്

Update:2024-08-24 15:30 IST

Photo credit: www.facebook.com/goindigo.in

അവധി നാളുകള്‍ മുന്നില്‍ കണ്ട് ഇന്ത്യയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ കുത്തനെ കയറ്റം. ഈ വാരാന്ത്യത്തിലെ ജന്മാഷ്ടമി അവധിയാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം പെട്ടെന്ന് ഉയര്‍ത്തുന്നത്. തിങ്കളാഴ്ചയാണ് ജന്മാഷ്ടമി.. വാരാന്ത്യ അവധിയോടെ ചേര്‍ന്ന് ഈ ആഘോഷം കൂടി എത്തിയതോടെയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. അവധി ആഘോഷിക്കാന്‍ വീടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍. വിനോദസഞ്ചാരം നടത്തുന്നവര്‍ എന്നിവരാണ് പ്രധാനമായും വിമാനയാത്രയെ ആശ്രയിക്കുന്നത്. തിരക്ക് കാരണം ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തതും വിമാന ടിക്കറ്റിന് ഡിമാന്റ് കൂട്ടിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് 16 ശതമാനം കൂടി

ഈ വാരാന്ത്യത്തില്‍ മാത്രം ആഭ്യന്തര വിമാനടിക്കറ്റുകള്‍ക്ക് 16.3 ശതമാനം നിരക്ക് വര്‍ധിച്ചു, കൊൽക്കത്തയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ്‌ കഴിഞ്ഞ വര്‍ഷത്തെ ജന്മാഷ്ടമി അവധിക്കാലത്തെ അപേക്ഷിച്ച്‌ 70 ശതമാനം കൂടി. ഹൈദരാബാദ് (57.6), പൂനെ (54.7), ന്യൂഡല്‍ഹി (48.9), ബംഗളുരു (55.4) എന്നീ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 

ഹോട്ടല്‍ ബുക്കിംഗിലും തിരക്ക്

അവധിക്കാലത്ത് ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്രപോകുന്നവരുടെ തിരക്ക് ഹോട്ടല്‍ ബുക്കിംഗുകളിലും പ്രതിഫലിക്കുന്നു. പ്രധാന നഗരങ്ങളിലും വിനോദ കേന്ദ്രങ്ങളിലും ഹോട്ടല്‍ റൂമുകള്‍ക്ക് ഡിമാന്റ് കൂടി. ലോണവാല, വാരണാസി, മുംബൈ, ഉദയ്പുർ, കൊല്‍ക്കത്ത, ബംഗളുരു എന്നിവടങ്ങില്‍ കഴിഞ്ഞ ജന്മാഷ്ടമി അവധിക്കാലത്തെ അപേക്ഷിച്ച് 20 മുതല്‍ 100 ശതമാനം വരെ ഹോട്ടല്‍ റൂമുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതായി ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ കണക്കുകള്‍ പറയുന്നു. റും വാടകയില്‍ 30 ശതമാനം വരെ വര്‍ധനയും  ഉണ്ടായിട്ടുണ്ട്.

Tags:    

Similar News