പോക്കറ്റ് കാലിയാകാതെ ടൂര്‍ പോകാം, ഈ 10 കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും
ഉല്ലാസയാത്രകള്‍ പോകുന്നവരെല്ലാം അക്കൗണ്ടില്‍ കുമിഞ്ഞുകൂടുന്ന പണമൊന്നും ഉള്ളവരല്ല, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തികബാധ്യത ഇല്ലാതെ തന്നെ നിങ്ങള്‍ക്കും പോയിവരാം, ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക്
കാശൊക്കെ കൂട്ടിവച്ച് ഈ വരുന്ന വര്‍ഷമെങ്കിലും കുറച്ചു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാണ് പലരുടെയും പ്ലാന്‍. എന്നാല്‍ പ്ലാനിംഗ് ഇല്ലെങ്കില്‍ ഓരോ തിരക്കുകളിലും സാമ്പത്തിക ഞെരുക്കത്തിലും അത് ഇത്തവണയും പാളിപ്പോകുമെന്ന് ഉറപ്പാണ്. നിരാശരാക്കിയതല്ല, സാമ്പത്തിക ബാധ്യതകള്‍ എല്ലാം തീര്‍ത്തിട്ട് റിട്ടയര്‍മെന്റ് കാലത്ത് പോകാനുള്ളതല്ല പല സ്ഥലങ്ങളും.
കയാക്കിംഗും ഹൈക്കിംഗും പാരാഗ്ലൈഡിംഗും സ്‌കൂബായുമൊക്കെ ആരോഗ്യമുള്ളപ്പൊഴേ നടക്കൂ എന്നത് മറക്കേണ്ട. വരുമാനം കുറവാണെങ്കില്‍ ആദ്യം തന്നെ അധിക വരുമാനം കണ്ടെത്താനുള്ള പാര്‍ട്ട് ടൈം ജോലികളോ ഓണ്‍ലൈന്‍ ട്യൂഷനോ മറ്റോ ആരംഭിക്കാം.
ചെറു സംരംഭങ്ങളില്‍ പങ്കാളിയായും വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ വരുമാനം ഉറപ്പാക്കാം. ഇതെല്ലാം നിങ്ങളുടെ നിലവിലെ സമയം ഉത്തരവാദിത്തങ്ങള്‍ എന്നിവ നോക്കി ചെയ്യുക. അപ്പോള്‍ നിലവിലെ ഇഎംഐകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമെല്ലാം ഒപ്പം യാത്രകളും സുഗമമായി നടക്കും. ഇനി ഇതിനോടൊപ്പം പോക്കറ്റ് കാലിയാകാതെ യാത്രചെയ്യാനുള്ള വഴി കൂടി പറയാം.