₹3,100 കോടി വിറ്റുവരവുള്ള സിന്തൈറ്റിന്റെ വിജയരഹസ്യങ്ങള്‍ എന്തൊക്കെ? വിജു ജേക്കബ് സംസാരിക്കുന്നു

തന്റെ കരിയറില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, ടാറ്റയെയും നെസ്ലെയെയും എങ്ങനെ ക്ലയന്റുകളാക്കി, പരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും അദ്ദേഹം തുറന്നു പറയുന്നു

Update: 2024-01-03 12:00 GMT

ഈ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്, കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകങ്ങള്‍, തന്റെ കരിയറില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, കുടുംബ ബിസിനസ് ഉടമകള്‍ക്കുള്ള ഉപദേശം എന്നിവ വ്യക്തമാക്കുന്നു.

ടാറ്റയെയും നെസ്ലെയെയും എങ്ങനെ ക്ലയന്റുകളാക്കി, പിതാവ് സി.വി. ജേക്കബിന് കീഴിലുള്ള മെന്റര്‍ഷിപ്പ് എങ്ങനെയായിരുന്നു, പരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും അദ്ദേഹം തുറന്നു പറയുന്നു.

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സിന്തൈറ്റിന്റെ വിറ്റുവരവ് 6,500 കോടിയിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച വിജു ജേക്കബ് രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി ലിസ്റ്റ് ചെയ്യുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാം ഒരേ സമയം എത്തിപ്പിടിക്കാന്‍ ശ്രമിക്കാതെ അച്ചടക്കത്തോടെ ചുവടുകള്‍ വച്ച് മുന്നേറാനും വെല്ലുവിളികളേറ്റെടുക്കാനും ശ്രദ്ധിക്കണമെന്നും നേട്ടങ്ങളിലും കോട്ടങ്ങളിലും വ്യക്തിത്വം ഒരുപോലെ കാത്തുസൂക്ഷിക്കാനും അദ്ദേഹം സംരംഭകരോട് പറയുന്നു.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.


ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.


ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online

Dr. Viju Jacob, Managing Director, Synthite industries opens up about the factors behind the company’s phenomenal growth, biggest challenge of his career, his advice for family business owners, how he acquired Tata and Nestle as clients, the mentorship he received under his father, Mr. C.V Jacob, how he handles failures and much more.

Tags:    

Similar News