Begin typing your search above and press return to search.
യു.പി.ഐ ലൈറ്റുമായി ഫെഡറല്‍ ബാങ്ക്; ചെറിയ ഇടപാടുകള്‍ എളുപ്പമാക്കാം
ചെറിയതുകയുടെ ഡിജിറ്റല്‍ പേമെന്റുകള്‍ അനായാസം സാദ്ധ്യമാക്കുന്ന യു.പി.ഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. യു.പി.ഐ ആപ്പുവഴി തന്നെ യു.പി.ഐ ലൈറ്റും ഉപയോഗിക്കാം. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പുകളില്‍ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാനാകുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
Also Read : ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്
ഉപയോഗിക്കാവുന്ന തുക പരിധി
നിലവില്‍ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പില്‍ തന്നെ യു.പി.ഐ ലൈറ്റും ഉപയോഗിക്കാം. പിന്‍ ഇല്ലാതെ പരമാവധി 500 രൂപ വരെ ഒരിടപാടില്‍ അയക്കാം. ഒരു ദിവസം പരമാവധി 4,000 രൂപയുടെ ഇടപാട് നടത്താം. യു.പി.ഐ ലൈറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2,000 രൂപയാണ്. തുക തീരുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യു.പി.ഐ ലൈറ്റിലേക്ക് വീണ്ടും തുക എടുക്കാം.
Also Read : നിങ്ങളുടെ യു.പി.ഐ അക്കൗണ്ട് ഉടന്‍ റദ്ദാക്കപ്പെടാം, ഈ ഒറ്റ കാരണത്താല്‍
Also Read : നിങ്ങളുടെ യു.പി.ഐ അക്കൗണ്ട് ഉടന്‍ റദ്ദാക്കപ്പെടാം, ഈ ഒറ്റ കാരണത്താല്‍
Next Story
Videos