കോവിഡ് മൂലം സാമ്പത്തിക തളര്‍ച്ചയിലെന്ന് 82 % പേര്‍

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കോവിഡ് സാരമായി ബാധിച്ചെന്ന നിരീക്ഷണവുമായുള്ള രാജ്യവ്യാപക സര്‍വേ റിപ്പോര്‍ട്ട് ഡിജിറ്റല്‍ ലെന്റിങ് പ്ലാറ്റ്ഫോം ഇന്ത്യലെന്‍ഡ്സ് പ്രസിദ്ധീകരിച്ചു.ശമ്പളം വെട്ടിക്കുറയ്ക്കലും മാറ്റിവയ്ക്കലും സാധാരണമായതും ബിസിനസ്സിലെ വരുമാനനഷ്ടവും മൂലം സാമ്പത്തിക തകര്‍ച്ച നേരിട്ടതായി 82 ശതമാനം ആളുകളും വ്യക്തമാക്കി.

അയ്യായിരം പേരില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ കണ്ടെത്തലുകള്‍. കടം തിരിച്ചടവ്, മെഡിക്കല്‍ എമര്‍ജന്‍സി, വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍ തുടങ്ങിയ ഉയര്‍ന്ന മുന്‍ഗണനാ ചെലവുകള്‍ക്കായി 70 ശതമാനത്തിലധികം ആളുകള്‍ വ്യക്തിഗത വായ്പ എടുക്കാന്‍ തയ്യാറാകുന്നതായി അറിയിച്ചു. 84 ശതമാനം പേരും ചെലവുകള്‍ വെട്ടിക്കുറച്ചു.76 ശതമനം പേരും പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയില്ലെന്നു വ്യക്തമാക്കി. 90 ശതമാനം പേര്‍ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it