കേന്ദ്ര ബജറ്റ് 2021 - Highlights

കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

Live Updates

  • 1 Feb 2021 11:34 AM IST

    ദേശീയപാത വികസനത്തില്‍ കേരളത്തിനും ബംഗാളിനും അസമിനും തുക വകയിരുത്തല്‍

  • 1 Feb 2021 11:34 AM IST

    തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനും പാക്കേജ്‌

  • 1 Feb 2021 11:32 AM IST

    കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

  • 1 Feb 2021 11:32 AM IST

    മുംബൈ - കന്യാകുമാരി ദേശീയ പാതയുടെ ഭാഗം ഉള്‍പ്പടെ കേരളത്തില്‍ ദേശീയ പാത വികസനത്തിന് പദ്ധതി

  • 1 Feb 2021 11:30 AM IST

    ഭാരത് മാല പദ്ധതിയുടെ ഭാഗമായി 2022 മാര്‍ച്ചിനുള്ളില്‍ 8,500 കിലോമീറ്റര്‍ നിര്‍മാണം. 11,000 കിലോമീറ്റര്‍ ദേശീയ പാത നിര്‍മാണം

  • 1 Feb 2021 11:28 AM IST

    കേന്ദ്രത്തിന്റെ മൂലധന നിക്ഷേപം കുത്തനെ കൂട്ടി

  • 1 Feb 2021 11:26 AM IST

    അസറ്റ് മോണിട്ടൈസേഷന്‍ പ്രോഗ്രാം ശക്തിപ്പെടുത്തുന്നു

  • 1 Feb 2021 11:24 AM IST

    ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൈത്താങ്ങാകുന്ന പുതിക പദ്ധതികള്‍

  • 1 Feb 2021 11:22 AM IST

    മാനുഫാക്ചറിംഗ് മേഖലയെ ശക്തിപ്പെടുത്തി നിര്‍മാണ രംഗത്ത് രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കാന്‍ 1.97 ലക്ഷം കോടിയുടെ അഞ്ചുവര്‍ഷ പാക്കേജ്‌

  • 1 Feb 2021 11:18 AM IST

    ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ്‌

Related Articles
Next Story
Videos
Share it