7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി

വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള 7374 കോടി രൂപയുടെ ഓഹരി പിന്തുണയുള്ള വായ്പ (share-backed financing) തിരിച്ചടച്ചതായി അദാനി ഗ്രൂപ്പ്. ഈ വായ്പയുടെ കാലാവധി തീരുന്നതിന് ഏകദേശം രണ്ട് വര്‍ഷം ബാക്കിനില്‍ക്കേയാണ് തുക തിരിച്ചടച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ബാക്കിയുള്ള പല കടങ്ങളും മുന്‍കൂറായി അടച്ചുതീര്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

നാല് ഓഹരികള്‍

ഈ തുകയുടെ തിരിച്ചടവ്, ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്തിരിക്കുന്ന നാല് ഓഹരികള്‍ പുറത്തിറക്കാന്‍ അനുവദിക്കും. അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 1550 ലക്ഷം ഓഹരികള്‍, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 310 ലക്ഷം ഓഹരികള്‍, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെ 360 ലക്ഷം ഓഹരികള്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 110 ലക്ഷം ഓഹരികള്‍ എന്നിവായണിത്.

വിശ്വാസം തിരിച്ച് പിടിക്കാന്‍

ഫെബ്രുവരിയില്‍ നടത്തിയ തിരിച്ചടവുകള്‍ക്കൊപ്പം അദാനി ഗ്രൂപ്പ് ഇതുവരെ മൊത്തം 210.6 കോടി ഡോളര്‍ ഓഹരി പിന്തുണയുള്ള വായ്പ മുന്‍കൂറായി തിരിച്ചടച്ചിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വായ്പകള്‍ മുന്‍കൂട്ടി തിരിച്ചടച്ച് നിക്ഷേപകരുടെ വിശ്വാസം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് യുഎസിലെ വിവിധ നഗരങ്ങളിലും ലണ്ടന്‍, ദുബായ് എന്നിവിടങ്ങിളിലെ വിവിധ നഗരങ്ങളിലും റോഡ് ഷോകള്‍ നടത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it