വൈദ്യുത വാഹനം: മഹീന്ദ്രയുമായി കൈകോര്‍ത്ത് ആമസോണ്‍

രാജ്യത്ത് ഡെലിവറി സേവനങ്ങള്‍ക്കായി വൈദ്യുത വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇ കൊമേഴ്‌സ് വമ്പനായ ആമസോണ്‍ ഇന്ത്യന്‍ കമ്പനി മഹീന്ദ്ര ഇലക്ട്രികുമായി ധാരണയിലെത്തി. 2025 ഓടെ മഹീന്ദ്രയുടെ വൈദുതിയിലോടുന്ന ത്രീവീലര്‍ ട്രിയോ സോറിന്റെ 10000 യൂണിറ്റുകള്‍ നിരത്തിലിറക്കാനാണ് ആമസോണിന്റെ തീരുമാനം. പരീക്ഷംണാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി, ബംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നൂറോളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 2030 ഓടെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറിക്കായി ഉപയോഗപ്പെടുത്തുമെന്ന 2019 ല്‍ നടന്ന കാലാവസ്ഥാ പ്രതിജ്ഞയുടെ ഭാഗമായാണ് ഇപ്പോള്‍ 10,000 വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. മാത്രമല്ല, ഇന്ത്യയുടെ ഇ മൊബിലിറ്റി ഇന്‍ഡസ്ട്രിക്ക് വലിയൊരു നേട്ടം കൂടിയാകും മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടെന്നും കമ്പനി വിലയിരുത്തുന്നു.

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ഇ മൊബിലിറ്റി വ്യവസായം വലിയ കുതിച്ചു ചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യയും മികച്ച ബാറ്ററിയും മോട്ടോറുമെല്ലാം വൈദ്യുത വാഹനങ്ങളെ ആകര്‍ഷകമാക്കുന്നുണ്ട്. ചാര്‍ജിംഗ് പോയ്ന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികളെടുത്തും മറ്റു പ്രോത്സാഹനങ്ങള്‍ നല്‍കിയും ഈ മേഖലയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.
കാലാവസ്ഥ പ്രവചനത്തിന്റെ ഭാഗമായി അടുത്ത ഇരുപത് വര്‍ഷം കൊണ്ട് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യമാണ് ആമസോണ്‍ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആഗോള തലത്തില്‍ 2022 ഓടെ തന്നെ 10000 വൈദ്യുത വാഹനങ്ങള്‍ ഡെലിവറിക്കായി ആമസോണ്‍ തയാറാക്കും.





Related Articles
Next Story
Videos
Share it