അദാനിക്ക് തിരിച്ചടി, ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി

നവി മുംബൈയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ ബിഡ് അയോഗ്യമാക്കിയതിനെ ചോദ്യം ചെയ്ത് അദാനി പോര്‍ട്ട്സ് & സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് എംഎസ് കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അദാനി പോര്‍ട്ട്സിന്റെ ഹര്‍ജി തള്ളിയത്.

ഹര്‍ജിയെ 'അയോഗ്യത' എന്ന് വിശേഷിപ്പിച്ച ബെഞ്ച് അഞ്ച് ലക്ഷം രൂപ ചിലവ് ചുമത്തുകയും ചെയ്തു. സുപ്രീം കോടതിയില്‍ നിന്ന് ഇളവ് തേടുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന കമ്പനിയുടെ അഭ്യര്‍ത്ഥനയും ഹൈക്കോടതി നിരസിച്ചു.

30 വര്‍ഷത്തേക്ക് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി (ജെഎന്‍പിഎ) നല്‍കിയ ആഗോള ടെന്‍ഡറിന് കീഴില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളിലൊന്നാണ് അദാനി പോര്‍ട്സ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍.

മെയ് അഞ്ചിനാണ് അയോഗ്യതയെ ചോദ്യം ചെയ്ത് അദാനി പോര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസില്‍, അദാനി പോര്‍ട്ട്സ് & സ്‌പെഷല്‍ ഇക്കണോമിക് സോണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രവി കദം, വിക്രം നങ്കാനി എന്നിവരാണ് ഹരാജരായത്.

ഇന്ന് ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിവോടെ 674.60 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it