ജിയോ നേടിയത് 85 ലക്ഷം ഉപഭോക്താക്കളെ, മറ്റുള്ള കമ്പനികൾക്ക് നഷ്ടം: ട്രായ്

റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും ഉയർത്തി. 85.6 ലക്ഷം സബ്സ്ക്രൈബർമാരെയാണ് ഡിസംബറിൽ നേടിയത്. ഇതോടെ മൊത്തം ജിയോ ഉപഭോക്താക്കളുടെ എണ്ണം 28.01 കോടിയായി.

ടെലകോം നിയന്ത്രണ അതോറിറ്റി (ട്രായ്) യുടെ കണക്കനുസരിച്ച് എയർടെൽ, വൊഡാഫോൺ -ഐഡിയ എന്നിവർക്ക് ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരെ ഈ കാലയളവിൽ നഷ്ടപ്പെട്ടു.

ബിഎസ്എൻഎലിനും സബ്സ്ക്രൈബർമാരുടെ എണ്ണം കൂടി. 5.56 ലക്ഷം ഉപഭാക്താക്കളെയാണ് ഡിസംബറിൽ ബിഎസ്എൻഎൽ നേടിയത്. ബിഎസ്എൻഎലിന് ആകെ 11.4 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.

രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ വൊഡാഫോൺ-ഐഡിയയ്ക്ക് ഡിസംബറിൽ നഷ്ടമായത് 23.32 ലക്ഷം സബ്സ്ക്രൈബർമാരെയാണ്. ഡിസംബർ അവസാനത്തിൽ കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 41.87 കോടിയായിരുന്നു.

എയർടെല്ലിന് ഡിസംബറിൽ നഷ്ടമായത് 15.01 ലക്ഷം ഉപഭോക്താക്കളെയാണ്. 34.03 കോടി സബ്സ്ക്രൈബേഴ്‌സ് ആണ് കമ്പനിക്ക് ഇപ്പോൾ ഉള്ളത്.

ജിയോയുടെ രംഗപ്രവേശം വൊഡാഫോൺ -ഐഡിയ, എയർടെൽ എന്നിവരെ സാമ്പത്തികമായി തളർത്തിയിട്ടുണ്ടെന്ന് ത്രൈമാസ സാമ്പത്തിക ഫല കണക്കുകൾ വ്യക്തമാക്കുന്നു.

ബിഎസ്എൻഎലിന്റെ നഷ്ടം കുമിഞ്ഞു കൂടിയതോടെ കമ്പനി അടച്ചുപൂട്ടുന്ന ഓപ്ഷൻ പരിഗണിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു.

കൂടുതൽ വായിക്കാം: പുനരുദ്ധരിക്കുക അല്ലെങ്കിൽ അടച്ചുപൂട്ടുക: ബിഎസ്എൻഎല്ലിനോട് കേന്ദ്രം

കൂടുതൽ വായിക്കാം: ഇന്ത്യൻ ടെലികോം മേഖലയിൽ അടുത്ത വാണിംഗ് ബെൽ

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it