ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നാളെ പ്രത്യേക വ്യാപാര സെഷന്‍; ഓഹരി വില്‍ക്കാന്‍ നിയന്ത്രണം

UPDATE : ഓഹരി വിപണിയിൽ നാളെ (ശനിയാഴ്ച)​ നടക്കേണ്ടിയിരുന്ന പ്രത്യേക വ്യാപാര സെഷൻ ഒഴിവാക്കി,​ സമ്പൂർണ വ്യാപാരദിനമായി പ്രഖ്യാപിച്ചു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച (ജനുവരി 22)​ ഓഹരി വിപണിക്ക് പൂർണ അവധിയായിരിക്കും. വിശദാംശങ്ങൾക്ക് : Click here

ദീപാവലി ആഘോഷക്കാലത്തെ മുഹൂര്‍ത്ത വ്യാപാരം പോലെ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇയും എന്‍.എസ്.ഇയും നാളെ (ജനുവരി 20) പ്രത്യേക വ്യാപാരം നടത്തും. ഇതുപക്ഷേ, ഏതെങ്കിലും ആഘോഷ പശ്ചാത്തലത്തിലല്ല എന്ന് മാത്രം.

ഓഹരി വിപണികളുടെ നിലവിലെ വ്യാപാര പ്ലാറ്റ്‌ഫോമായ പ്രൈമറി സൈറ്റില്‍ (PR) നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (DR) മാറുന്നതിനായാണ് ജനുവരിയിലെ മൂന്നാം ശനിയായ നാളെ പ്രത്യേക വ്യാപാര സെഷന്‍ സംഘടിപ്പിക്കുന്നത്. സെബി (SEBI), ടെക്‌നിക്കല്‍ അഡൈ്വസറി സമിതി എന്നിവയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
വ്യാപാരം രണ്ട് ഘട്ടങ്ങളിലായി

നാളെ പ്രീ-ഓപ്പണ്‍ സെഷന്‍ രാവിലെ 9ന് ആരംഭിച്ച് 9.08വരെ നീളും. തുടർന്ന്, രാവിലത്തെ സെഷന്‍ പതിവ് ദിനങ്ങളിലെ പോലെ 9.15ന് ആരംഭിക്കും. 10ന് ക്ലോസ് ചെയ്യും. രണ്ടാം സെഷന്‍ 11.30ന് ആരംഭിച്ച് 12.30 വരെ നടക്കും. 11.15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റില് പ്രീ-ഓപ്പണ്‍ സെഷനുണ്ടാകും. തുടര്‍ന്ന്, 11.23 മുതൽ 11.30 വരെയാണ് ഡി.ആര്‍ സൈറ്റില്‍ സാധാരണ വ്യാപാരം. 12.40 മുതല്‍ 12.50 വരെ ക്ലോസിംഗ് സെഷന്‍ നടക്കും. അതോടുകൂടി പ്രത്യേക വ്യാപാരം അവസാനിക്കും.

ഓഹരികള്‍ക്ക് നിയന്ത്രണം
ഓഹരിക്കും ഡെറിവേറ്റീവ്‌സിനും നാളെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. അതായത്, 5 ശതമാനം വരെ താഴാന്നാലും ഉയര്‍ന്നാലും പ്രൈസ് ബാന്‍ഡിലെത്തും. നിലവില്‍ രണ്ട് ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അതുതന്നെ നാളെയും തുടരും.
നാളെ സെറ്റിൽമെന്റ് അവധിദിനമായതിനാൽ,​ ഇന്ന് (ജനുവരി 19) വാങ്ങിയ ഓഹരികള്‍ നാളെ വില്‍ക്കാനാവില്ല. നാളെ വാങ്ങിയ ഓഹരികള്‍ ജനുവരി 22നും (തിങ്കളാഴ്ച) വില്‍ക്കരുതെന്നും ഓഹരി നിക്ഷേപകരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിന് (FO) ബാധകമല്ല.
എന്തുകൊണ്ട് പ്രത്യേക വ്യാപാരം?
നിലവിലെ വ്യാപാര പ്ലാറ്റ്‌ഫോമായ പ്രൈമറി സൈറ്റില്‍ (PR) നിന്ന് ഡിസാസ്റ്റര്‍ റിക്കവറി (DR) സൈറ്റിലേക്കുള്ള മാറ്റം സുഗമമായി നടക്കുമെന്നാണ് വിലയിരുത്തല്‍.
വിപണിയില്‍ ഏതെങ്കിലും തരത്തില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസങ്ങളുണ്ടായാല്‍ അതിവേഗം നിശ്ചിത റിക്കവറി സമയത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച് വ്യാപാരം പുനരാരംഭിക്കാന്‍ സഹായകമാകുന്നതാണ് ഡി.ആര്‍ സൈറ്റ്.
Related Articles
Next Story
Videos
Share it