ഇ.വി, റെയില്‍വേ വെര്‍ട്ടിക്കലില്‍ മികച്ച വളര്‍ച്ച, ഈ ഓഹരി പരിഗണിക്കാമോ?

വിവിധ വ്യവസായങ്ങള്‍ക്ക് ഇലക്ട്രോണിക്ക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് കെയ്ന്‍സ് ടെക്നോളജി ഇന്ത്യ (Kaynes Technology India). ഓട്ടോമൊബൈല്‍, എയ്‌റോസ്‌പേസ്, റെയില്‍വേ, ബഹിരാകാശം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), ആണവ ഊര്‍ജം, മെഡിക്കല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിച്ചു നല്‍കുന്നു.

1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനത്തില്‍ 76 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു. വൈദ്യുത വാഹനങ്ങള്‍, റെയില്‍വേ വെര്‍ട്ടികലുകളില്‍ മികച്ച വളര്‍ച്ച ഉണ്ടായത് കൊണ്ടാണ് വരുമാനത്തില്‍ വളര്‍ച്ച കൈവരിച്ചത്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 69.66 ശതമാനം വര്‍ധിച്ച് 69.9 കോടി രൂപയായി. അറ്റാദായം 45.2 കോടി രൂപ (മുന്‍ വര്‍ഷം 22.9 കോടി രൂപ).

2. ഈ കമ്പനിക്ക് 26 രാജ്യങ്ങളിലായി 350ല്‍ അധികം ഉപഭോക്താക്കള്‍ ഉണ്ട്. മൈസൂരും ഹരിയാനയിലും ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. കര്‍ണാടകയില്‍ നിലവിലുള്ള കേന്ദ്രത്തിന് സമീപമായി ചാമരാജനഗറില്‍ പുതിയ ഉത്പാദന കേന്ദ്രം തുടങ്ങും. ആഗോള വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് വികസന പദ്ധതി നടപ്പാക്കുന്നത്.

3. അറ്റ കടം 192.4 കോടി രൂപയില്‍ നിന്ന് 244.9 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഓഹരിയില്‍ നിന്നുള്ള ആദായം 18.6 ശതമാനം, മൂലധനത്തില്‍ നിന്നുള്ള ആദായം 16.8 ശതമാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

4. സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി നിര്‍മിതബുദ്ധിയില്‍ അധിഷ്ടിതമായ സാങ്കേതികവിദ്യ മറ്റു മികച്ച ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് വികസിപ്പിക്കുകയാണ്.

5. ഡിസംബര്‍ 2023ല്‍ മൊത്തം 3,789 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൈവശം ഉണ്ടായിരുന്നു. പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. 85 ശതമാനം വരുമാനം ആഭ്യന്തര ബിസിനസില്‍ നിന്നാണ് ലഭിക്കുന്നത്.

6. ടെലികോം, വൈറ്റ് ഗുഡ്‌സ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രകാരമുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എയ്റോസ്‌പേസ്, വൈദ്യുത വാഹന രംഗത്ത് മികച്ച വളര്‍ച്ചാ സാധ്യത ഉണ്ട്.

7.തലയില്‍ ധരിക്കുന്ന ആധുനിക സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ വികസിപ്പിക്കാനായി ഡിജി ലെന്‍സ് എന്ന കമ്പനിയുമായി സഹകരണ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. റയില്‍വേ സിഗ്‌നല്‍ ബിസിനസില്‍ ശക്തയമായ കമ്പനിയെ ഉപഭോക്താവായി ലഭിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 3,100 രൂപ

നിലവില്‍ വില- 2,480 രൂപ.

Stock Recommendation by Anand Rathi Investment Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it