മൂന്നു ദിവസത്തെ നേട്ടത്തിനു ശേഷം ഓഹരിവിപണിയില്‍ ഇടിവ്

മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി താഴേക്ക്. സെന്‍സെക്‌സ് 49.96 പോയ്ന്റ് താഴ്ന്ന് 52104.17 പോയ്ന്റിലും നിഫ്റ്റി 1.20 പോയ്ന്റ് താഴ്ന്ന് 15313 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

വന്‍തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ഇന്ന് തുടക്കത്തില്‍ നേട്ടത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ദിവസാവസാനം വരെ അത് നിലനിര്‍ത്താനായില്ല. സ്വകാര്യ ബാങ്ക്, ഐറ്റി, എഫ്എംസിജി തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പ്രഹരമേറ്റത്.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, നെസ്ലെ, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. പവര്‍ ഗ്രിഡ്, എന്‍ജിസി, ഹിനാന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള ഓഹരികളുടെ പ്രകടനം
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ധനലക്ഷ്മി ബാങ്ക് (1.74 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.24 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.12 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ (1.11 ശതമാനം), ഡറല്‍ ബാങ്ക് (0.41 ശതമാനം ) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, നിറ്റ ജെലാറ്റിന്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 22 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 236.50
ആസ്റ്റര്‍ ഡി എം 148.60
എവിറ്റി 46.25
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 136.50
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 362.70
സിഎസ്ബി ബാങ്ക് 218.50
ധനലക്ഷ്മി ബാങ്ക് 13.48
ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.50
എഫ്എസിടി 76.00
ഫെഡറല്‍ ബാങ്ക് 85.50
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 55.25
ഹാരിസണ്‍സ് മലയാളം 118.20
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.20
കേരള ആയുര്‍വേദ 50.55
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.10
കിറ്റെക്‌സ് 105.30
കെഎസ്ഇ 2410.00
മണപ്പുറം ഫിനാന്‍സ് 175.65
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 412.00
മുത്തൂറ്റ് ഫിനാന്‍സ് 1315.35
നിറ്റ ജലാറ്റിന്‍ 171.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.26
റബ്ഫില ഇന്റര്‍നാഷണല്‍ 60.45
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.16
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 96.05
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 220.90
വണ്ടര്‍ലാ ഹോളിഡേയ്‌സ് 210.05




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it