നേരിയ ഇടിവുമായി സൂചികകള്‍

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവുമായി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 35.78 പോയ്ന്റ് ഇടിഞ്ഞ് 58817.29 പോയ്ന്റിലും നിഫ്റ്റി 9.70 പോയ്ന്റ് ഇടിഞ്ഞ് 17534.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് പണപ്പെരുപ്പം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരാനാരിക്കേ നിക്ഷേപകര്‍ ജാഗ്രതയിലാണ്. പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത. അടുത്ത ഫെഡ് നയത്തെയും ഈ കണക്കുകള്‍ സ്വാധീനിച്ചേക്കും.
1501 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1817 ഓഹരികളുടേത് താഴ്ന്നു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി ഓഹരികളാണ്. എന്നാല്‍ ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച് സി എല്‍ ടെക്‌നോളജീസ്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കാപിറ്റല്‍ ഗുഡ് സൂചിക 1 ശതമാനവും മെറ്റല്‍ സൂചിക 2 ശതമാനവും നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി സൂചികയില്‍ 1 ശതമാനം ഇടിവുണ്ടായി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളിലും നേരിയ ഇടിവ് ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സ് (3.22 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.66 ശതമാനം), എവിറ്റി (0.60 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.49 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.48 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.30 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, എഫ്എസിടി തുടങ്ങി 21 കേരള കമ്പനി ഓഹരികളുടെയും വില ഇടിഞ്ഞു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it