ഫിനാൻസ് കമ്പനിയിൽ നിന്ന് വാണിജ്യ ബാങ്കായി, എ യു സ്‌മോൾ ഫിനാൻസ് ഓഹരികൾ വാങ്ങാം

രജത ജൂബിലിയിൽ എത്തി നിൽക്കുന്ന എ യു സ്‌മോൾ ഫിനാൻസ് ബാങ്ക് (AU Small Finance Bank Ltd ) നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയാത്ത എ യു ഫിനാന്സിയേഴ്സ് എന്ന നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായിട്ടാണ് തുടക്കം.

രണ്ടു പതിറ്റാണ്ട് വാഹന വായ്പകളും, ബിസിനസ് വായ്പകളും, ഭവന വായ്പകളും നൽകിയ ശേഷം 2017 ൽ സ്‌മോൾ ഫിനാൻസ് ബാങ്ക് ലൈസെൻസ് ലഭിച്ചു.

1996 ൽ സഞ്ജയ് അഗർവാൾ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് ആരംഭിച്ച എ യു ഫിനാന്സിയേഴ്സ് നിലവിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ്.

2021-22 നാലാം പാദത്തിൽ നികുതിക്ക് മുൻപുള്ള ലാഭം 196.43 % വർധിച്ച് 77.74 കോടി രൂപയായി. പലിശയിൽ നിന്നുള്ള വരുമാനം 936.56 കോടി രൂപ. വാർഷിക അടിസ്ഥാനത്തിൽ ബി എസ് ഇ ഓഹരി സൂചികയേക്കാൾ 9.1 % അധിക ആദായം നിക്ഷേപകർക്ക് നേടി കൊടുത്തു.
മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 14 % വർധിച്ച് 478 ശതകോടി രൂപയായി.

ആസ്തിയിൽ നിന്നുള്ള ആദായം 2.2 ശതമാനവും, ഓഹരിയിൽ നിന്നുള്ള ആദായം 18.9 ശതമാനവും സേവിങ്സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ 30 -35 ശതമാനവും, കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളർച്ച 25-30 ശതമാനം അടുത്ത രണ്ടു വർഷത്തിൽ വർധിക്കുമെന്ന് കരുതപ്പെടുന്നു.
സമൂഹത്തിലെ ഇടത്തരം താഴെത്തട്ടിലുള്ളവർക്കും ബാങ്കിംഗ് സേവനം നല്കാൻ എ യു ഫിനാൻസ് ലക്ഷ്യമിടുന്നു.


നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില: 1625 രൂപ

നിലവിൽ: 1362 രൂപ

(stock recommendation by Nirmal Bang Research)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it