ഇലക്ട്രിക്കൽ, കണ്‍സ്യൂമര്‍ വിഭാഗത്തിൽ ശക്തമായ വളർച്ച, വി-ഗാർഡ് ഓഹരികൾ വാങ്ങാം

2021-22 നാലാം പാദത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനം നേടി, ഇലക്ട്രോണിക്സ് വിഭാഗത്തിലും വളർച്ച വീണ്ടെടുക്കുന്നു
V Guard Stock Recommendation by Nirmal Bang Research
Published on

കേരളത്തിലെ പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഉൽപ്പന്ന ബ്രാൻഡായ വി -ഗാർഡ് (V-Guard Industries Ltd) കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിസന്ധികളെയും, അസംസ്‌കൃത വസ്തുക്കൾ ,ഘടകങ്ങളുടെ വില വർധനവും നേരിട്ട് 2021-22 നാലാം പാദത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനമായ 1058.21 കോടി രൂപ നേടി. ഇലക്ട്രിക്കൽ വിഭാഗത്തിൽ 30.5 %, കണ്‍സ്യൂമര്‍ ഡ്യൂറബിൾസ് വിഭാഗത്തിൽ 32.3 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.

ഇലക്ട്രോണിക്സ് വിഭാഗത്തിൽ 1.8 % വാർഷിക വളർച്ച കൈവരിച്ച 250 കോടി രൂപ വരുമാനം നേടി. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് മൂലം ഉൽപാദന ചെലവ് കുത്തനെ വർധിച്ചതിനാൽ മൊത്തം മാർജിൻ 2.7 ശതമാനം ഇടിഞ്ഞ് 28.7 ശതമാനമായി. ഉൽപന്ന വില വർധിപ്പിച്ച് ഇത്തരം പ്രതിസന്ധികളെ നേരിട്ടു. തുടർന്നും ഉൽപന്ന വില വർധിപ്പിച്ച് മാർജിൻ മെച്ചപ്പെടുത്താന് ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പൊതുവിൽ 10 % വില വർധനവ് നടപ്പിലാക്കി, ഇലക്ട്രിക്ക് വയറുകളുടെ വില 30-35 % വർധിപ്പിച്ചു, വാട്ടർ ഹീറ്റർ, ഫാൻ എന്നീ ഉൽപന്നങ്ങളുടെയും വിലയും വർധിപ്പിച്ചു.

നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള വരുമാന മാർജിൻ (EBITDA margin) 2.4 % കുറഞ്ഞ് 10.6 ശതമാനമായി. 2022-23 ൽ മാർജിൻ 10 ശതമാനത്തിൽ നിലനിർത്താൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു

പരസ്യ ചെലവുകൾ വരുമാനത്തിന്റെ 1.2 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി ഉയർത്തും. അടുത്ത മൂന്ന് വർഷത്തിൽ 200 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നു. വൈവിധ്യമായ പുതിയ ഉൽപന്നങ്ങൾ ഇറക്കിയും വടക്ക്-;പശ്ചിമ ഇന്ത്യൻ മാർക്കറ്റ് വികസിപ്പിച്ചും കൂടുതൽ വരുമാനത്തിന് സാധ്യത കാണുന്നു. 2021-22 മുതൽ 2023-24 കാലയളവിൽ വരുമാനത്തിൽ 15.9 ശതമാനവും, ആദായത്തിൽ 27.5 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy )

ലക്ഷ്യ വില 240 രൂപ

നിലവിൽ 224 രൂപ

(Stock Recommendation by Nirmal Bang Research)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com