തൊട്ടതെല്ലാം പൊന്നാക്കുന്ന അദാനിക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി; സംഭാവന നല്‍കുന്നത് 60,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരില്‍ ഒരാളും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ ഗൗതം അദാനിക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി. 60ാം പിറന്നാളിന്റെ സന്തോഷവും ഒപ്പം പിതാവ് ശാന്തിലാലിന്റെ ശതാബ്ദി ആഘോഷവും ചേര്‍ന്ന് ഇന്ന് അദാനികുടുംബം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത് 60,000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

60000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. ഫോര്‍ബ്‌സ് പട്ടിക അനുസരിച്ച് 95 ബില്യണ്‍ ഡോളറാണ് നിലവില്‍ അദാനിയുടെ സമ്പത്ത്.

സാധാരണ വ്യാപാരിയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ ബിസിനസ് രംഗത്ത് ഏറ്റവുമധികം വൈവിധ്യവത്കരണം നടത്തിയ വ്യവസായിയായി ഗൗതം അദാനി മാറിയിരിക്കുന്നു.

കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, വൈദ്യുതി ഉല്‍പ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊര്‍ജം, വിമാനത്താവള നിര്‍മ്മാണം, ഡാറ്റാ സെന്ററുകള്‍, ഫാര്‍മ, എഫ്എംസിജി, സിമന്റ്എന്നീ മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറിയിരിക്കുകയാണ് അദാനിഗ്രൂപ്പ്. തന്റെ പിറന്നാളിന് തുക സമ്മാനിക്കുന്ന വിവരം അദാനി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം.Related Articles

Next Story

Videos

Share it