ധനകാര്യം നിര്‍മലയ്ക്ക് തന്നെ, സുരേഷ് ഗോപിക്ക് 3 വകുപ്പുകള്‍; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാര്‍ക്ക് മാറ്റമില്ല. ധനകാര്യ മന്ത്രിയായി അമിത് ഷാ വരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അവസാനനിമിഷം നിര്‍മല സീതാരാമന് തന്നെ നറുക്ക് വീണു.

കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും പ്രധാന വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് പെട്രോളിയം, സംസ്‌കാരിക, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് ലഭിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്രസിംഗ് ശെഖാവത്താണ് സംസ്‌കാരിക, ടൂറിസം മന്ത്രി. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗസംരംക്ഷണം, ഫിഷറീസ് വകുപ്പുകളാണ് ലഭിച്ചത്.

71 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 പേര്‍ കാബിനറ്റ് മന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാകും. അഞ്ച് പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്.

മന്ത്രിമാരും പ്രധാന വകുപ്പുകളും

അമിത് ഷാ: ആഭ്യന്തരം, സഹകരണം
നിതിന്‍ ഗഡ്കരി: ഗതാഗതം, ഹൈവേ
രാജ്‌നാഥ് സിംഗ്: പ്രതിരോധം
ജെ.പി നഡ്ഡ: ആരോഗ്യം, കുടുംബക്ഷേമം
ശിവ് രാജ് സിംഗ് ചൗഹാന്‍: കൃഷി, ഗ്രാമീണ വികസനം
നിര്‍മല സീതാരാമന്‍: ധനകാര്യം
എസ്. ജയശങ്കര്‍: വിദേശകാര്യം
മനോഹര്‍ലാല്‍ ഖട്ടര്‍: വൈദ്യുതി, അര്‍ബന്‍ ഹൗസിംഗ്
എച്ച്.ഡി കുമാരസ്വാമി: സ്റ്റീല്‍, ഹെവി ഇന്‍ഡസ്ട്രീസ്
പീയുഷ് ഗോയല്‍: കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി
ജ്യോതിരാദിത്യ സിന്ധ്യ: ടെലികോം
അശ്വിനി വൈഷ്ണവ്: റെയില്‍വേ, വാര്‍ത്താവിനിമയം
മന്‍സൂക് മാണ്ഡവ്യ: സ്‌പോര്‍ട്‌സ് ആന്‍ഡ് യുവജനക്ഷേമംDhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it