ദിനേഷ് കുമാര്‍ ഖര എസ്ബിഐ ചെയര്‍മാന്‍ ആയേക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററാണ് നിലവില്‍ ദിനേഷ്‌കുമാര്‍ ഖര

Banks Board Bureau recommends Dinesh Kumar Khara as next SBI Chairman
-Ad-

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്‍മാനായി നിലവിലെ മാനേജിംഗ് ഡയറക്റ്റര്‍മാരിലൊരാളായ ദിനേഷ് കുമാര്‍ ഖരയെ ബാങ്ക് ബോര്‍ഡ് ബ്യൂറോ ശിപാര്‍ശ ചെയ്തു. ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബ്യൂറോ ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്. നിലവിലെ ചെയര്‍മാന്‍ രജനിഷ് കുമാര്‍ ഒക്‌റ്റോബര്‍ ഏഴിന് മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്.

മറ്റൊരു മാനേജിംഗ് ഡയറക്റ്ററായ ചല്ല ശ്രീനിവാസലു സെട്ടിയെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാനേജിംഗ് ഡയറക്റ്റര്‍മാരില്‍ നിന്നാണ് സാധാരണയായി ചെയര്‍മാനെ തെരഞ്ഞെടുക്കുക. നിലവില്‍ ഇവരെ രണ്ടു പേരെ കൂടാതെ അരിജിത് ബസു, അശ്വനി ഭാട്ടിയ എന്നിവരും മാനേജിംഗ് ഡയറക്റ്റര്‍മാരാണ്.

ബാങ്കിന്റെ സബ്‌സിഡിയറി വിംഗിന്റെയും ഗ്ലോബല്‍ ബാങ്കിംഗിന്റെയും ചുമതലയാണ് മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ ദിനേഷ് കുമാര്‍ ഖര നിര്‍വഹിച്ചു പോരുന്നത്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here