ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്‌

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:

Live Updates

  • 23 July 2024 12:11 PM IST

    ധനകമ്മി 4.9 ശതമാനം

  • 23 July 2024 12:10 PM IST

    സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്ള നികുതി ഇളവുകള്‍ തുടരും

  • 23 July 2024 12:10 PM IST

    മൊബൈല്‍ വില കുറയും

    മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും, അടിസ്ഥാന കസ്റ്റംസ് നികുതി കുറഞ്ഞു, മൊബൈല്‍ നിര്‍മാണ മേഖലയ്ക്ക് ഗുണം ചെയ്യും.

  • 23 July 2024 12:08 PM IST

    അര്‍ബുദ ചികിത്സകള്‍ക്കുള്ള മൂന്ന് മരുന്നുകള്‍ കൂടി കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

  • 23 July 2024 12:05 PM IST

    ഈടില്ലാതെ വായ്പ

    ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം

  • 23 July 2024 12:03 PM IST

    വ്യവസായ മേഖലയില്‍ പരിഷ്‌കരണത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം

  • 23 July 2024 12:03 PM IST

    എഫ്.ഡി.ഐ വ്യവസ്ഥകള്‍ ലളിതമാക്കും

  • 23 July 2024 12:03 PM IST

    നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റലാക്കും

  • 23 July 2024 12:02 PM IST

    പദ്ധതികളില്‍ കേരളം പുറത്ത്‌

    കേരളത്തിന് ചോദിച്ച് പ്രത്യേക സഹായമില്ല, പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളമില്ല

  • 23 July 2024 11:59 AM IST

    അധ്യാത്മിക ടൂറിസം

    അധ്യാത്മിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍. മഹാബോധി ക്ഷേത്രം, വിഷ്ണുപഥ് ക്ഷേത്രം, ഗയ ക്ഷേത്രം എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തി. ഒഡീഷയിലെ ആധ്യാത്മിക കേന്ദ്രങ്ങള്‍ക്കും നേട്ടം

Related Articles
Next Story
Videos
Share it