ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്‌

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:

Live Updates

  • 23 July 2024 11:58 AM IST

    ബജറ്റ് പ്രഖ്യാപനത്തില്‍ 10% വരെ കുതിച്ച് അഗ്രി ഓഹരികള്‍. കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ ബജറ്റ്‌

  • 23 July 2024 11:56 AM IST

    ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായി 11 ലക്ഷം കോടിയിലധികം മൂലധനച്ചെലവ്, ജിഡിപിയുടെ 3.4 ശതമാനമാണിത്

  • 23 July 2024 11:56 AM IST

    ബഹിരാകാശ പദ്ധതികള്‍ക്കായി 1,000 കോടി

  • 23 July 2024 11:55 AM IST

    പുരപ്പുറ സോളാർ പദ്ധതി

    പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ഇതില്‍ നിന്ന് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും പദ്ധതി

  • 23 July 2024 11:53 AM IST

    വെള്ളപ്പൊക്ക നിവാരണ പദ്ധതി

    ഹിമാചല്‍ പ്രദേശ്, അസം, ഉത്തരഖണ്ഡ്, സിക്കിം എന്നിവയ്ക്കായി വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി അധിക സഹായം.

  • 23 July 2024 11:50 AM IST

    11,11,111 കോടി

    അടിസ്ഥാന സൗകര്യമേഖലയില്‍ 11,11,111 കോടി രൂപയുടെ പദ്ധതി

  • 23 July 2024 11:47 AM IST

    വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി ഒരുക്കും

  • 23 July 2024 11:46 AM IST

    പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ പി.എം സൂര്യഘര്‍ പദ്ധതി വിപുലപ്പെടുത്തും

  • 23 July 2024 11:45 AM IST

    സിമന്റ് കമ്പനികള്‍ക്കും നിര്‍മാണ മേഖലയ്ക്കും നേട്ടമാകും

    പി.എം ആവാസ് യോജനയില്‍ പുതുതായി 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം സിമന്റ് കമ്പനികള്‍ക്കും നിര്‍മാണ മേഖലയ്ക്കും ഉത്തേജനം പകരുമെന്ന് വ്യവസായ ലോകം

    പ്രധാനമന്ത്രി ആവാസ് യോജന-അർബൻ ഹൗസിംഗ് പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ 1 കോടി ഭവനങ്ങൾ നിർമിക്കും

  • 23 July 2024 11:44 AM IST

    വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പരിഗണനയില്‍

Related Articles
Next Story
Videos
Share it