ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്‌

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:

Live Updates

  • 23 July 2024 11:34 AM IST

    മുദ്ര ലോണ്‍ പരിധി 20 ലക്ഷം

    മുദ്ര ലോണിലെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു. സംരംഭകര്‍ക്ക് ഗുണകരം

  • 23 July 2024 11:30 AM IST

    ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ധനമന്ത്രി

  • 23 July 2024 11:30 AM IST

    ഗ്രാമീണ വ്യവസായത്തിന് 2.66 ലക്ഷം കോടി

  • 23 July 2024 11:29 AM IST

    ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം

  • 23 July 2024 11:29 AM IST

    വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി

  • 23 July 2024 11:29 AM IST

    മൂന്ന് ലക്ഷം കോടി

    വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി

  • 23 July 2024 11:28 AM IST

    1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും, എല്ലാ വർഷവും 25,000 വിദ്യാർത്ഥികളെ സഹായിക്കാൻ മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കും

  • 23 July 2024 11:28 AM IST

    3 കോടി വീടുകള്‍

    പിഎം ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 3 കോടി വീടുകള്‍ കൂടി നിര്‍മിക്കും

  • 23 July 2024 11:27 AM IST

    നിർമ്മാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കും, 30 ലക്ഷം യുവാക്കൾക്ക് പ്രയോജനം: ധനമന്ത്രി

  • 23 July 2024 11:26 AM IST

    ആദ്യ ശമ്പളം സര്‍ക്കാര്‍ വക

    ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്കും. മൂന്ന് തവണകളായി ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും

Related Articles
Next Story
Videos
Share it