Begin typing your search above and press return to search.
കൊവാക്‌സിന്‍ എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് ഭാരത്ബയോടെക്
ഇന്ത്യയിലും യുകെയിലും കണ്ടതുള്‍പ്പടെയുള്ള എല്ലാ കൊവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് കൊവാക്‌സിനെന്ന് ഉല്‍പ്പാദകരായ ഭാരത് ബയോടെക്.
കൊവാക്‌സിന് ഒരിക്കല്‍ കൂടി രാജ്യാന്തര ബഹുമതി ലഭിച്ചിരിക്കുകയാണെന്നും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, കൊവാക്‌സിന്‍ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന, ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ഉദ്ധരിച്ച്, ഭാരത് ബയോടെക് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവരെയും ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ബി.1.617, യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ബി.1.1.7 വകഭേദങ്ങള്‍ക്ക് കൂടി കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വ്യക്തമാക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് പഠനം നടത്തിയത്.
Next Story
Videos