Begin typing your search above and press return to search.
കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് ആശ്വാസം: മീറ്റര്‍ വാടക അടക്കമുളള പ്രധാന വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുന്നു
പ്രധാന വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മീറ്റർ വാടക, മീറ്റർ മാറ്റിസ്ഥാപിക്കൽ, ലൈൻ മാറ്റൽ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്ലുകൾ നൽകൽ തുടങ്ങിയ സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി നിലവില്‍ ബാധകമാണ്.
വൈദ്യുതി കണക്ഷനുകൾ നൽകുന്നതിന്റെ ഭാഗമായും അനുബന്ധ സേവനങ്ങൾക്കും ഇനി ജി.എസ്.ടി ബാധകമാകില്ലെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച് ജി.എസ്.ടി കൗൺസില്‍ തീരുമാനം എടുത്തിരുന്നു.
പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷാ ഫീസ് ഉൾപ്പെടെയുളള വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി യിൽ ഇളവ് നൽകിയത് ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്നതാണ്. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബില്ലിംഗിൽ ഇതു നടപ്പാക്കാന്‍ ആരംഭിച്ചിട്ടില്ല.
അതേസമയം, ഈ വിജ്ഞാപനത്തിന് കീഴിൽ ഒഴിവാക്കപ്പെടുന്ന സേവനങ്ങൾ സംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. ജി.എസ്.ടി വകുപ്പുമായി ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
വിജ്ഞാപനം അനുസരിച്ച് നിലവിൽ പ്രതിമാസം 6 രൂപ മുതൽ 1000 രൂപ വരെ ഈടാക്കുന്ന മീറ്റർ വാടക നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. ഉപയോക്താവ് ഏതു വിഭാഗത്തിലുളള കണക്ഷനാണ് എടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഈ ഇളവ് ബാധകമാകുന്നതാണ്.
സാധാരണ ത്രീ-ഫേസ് കണക്ഷനുള്ള ഗാർഹിക ഉപയോക്താക്കൾ നിലവിൽ പ്രതിമാസ മീറ്റർ വാടക 30 രൂപയും കൂടാതെ 18 ശതമാനം ജി.എസ്.ടി യുമാണ് (5.40 രൂപ) നൽകുന്നത്.
Next Story
Videos