വിഴിഞ്ഞത്തേക്ക് ഇനി വരുന്നത് മറിൻ അസുർ ; ഒരു മദർഷിപ്പു കൂടി എത്തുന്നു

ട്രയല്‍ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദര്‍ഷിപ്പ്, സാന്‍ ഫെര്‍ണാണ്ടോ, ദൗത്യം പൂര്‍ത്തിയാക്കി കൊളംബോ തീരത്തേക്ക് മടങ്ങി. 1,323 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം 607 കണ്ടെയ്‌നറുകളുമായാണ് മടക്കം. ജൂണ്‍ 12ന് നടന്ന ട്രയല്‍ റണ്ണിനായി ജൂലൈ 11നാണ് സാന്‍ ഫെര്‍ണാണ്ടോ എത്തിയത്. കഴിഞ്ഞ ദിവസം തിരിച്ചുപോകുമെന്ന് അറിയിച്ചെങ്കിലും കണ്ടെയ്‌നറുകള്‍ ഇറക്കാനുണ്ടായ കാലതാമസമാണ് മടക്കം വൈകിപ്പിച്ചത്.
കൊളംബോ തുറമുഖത്ത് നിന്നും മറിന്‍ അസുര്‍ എന്ന് പേരുള്ള മറ്റൊരു ചരക്കുകപ്പല്‍ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. പനാമയുടെ കൊടിക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലിന് 249.97 മീറ്ററാണ് നീളം. മുംബയ്, ഗുജറാത്ത് തീരത്തേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള ഫീഡര്‍ കപ്പലാണിത്. മറ്റൊരു ഫീഡര്‍ കപ്പലായ ഡീസ്പന്‍ സാന്‍ഡോസും 400 മീറ്റര്‍ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പും അടുത്ത ദിവസങ്ങളിലെത്തുമെന്നും വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു.

Related Articles

Next Story

Videos

Share it