Begin typing your search above and press return to search.
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്കില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്നലെ 2,219 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി 92,596 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.9 കോടി കവിഞ്ഞു. രാജ്യത്ത് ഇവതുവരെയായി കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 3,53,528 ആയി. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആക്ടീവ് കേസുകളുടെ എണ്ണവും 12,31,415 ആയി കുറഞ്ഞു. നേരത്തെ 40 ലക്ഷത്തോളം ആക്ടീവ് രോഗികള്‍ രാജ്യത്തുണ്ടായിരുന്നു. പ്രതിദിന കേസുകളിലെ എണ്ണത്തില്‍ തമിഴ്‌നാടും കേരളവുമാണ് മുന്നിലുള്ളത്. കേരളത്തില്‍ 15,000 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ 18,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസുകള്‍ ലഭ്യമാക്കാന്‍ രണ്ട് വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
Next Story
Videos