മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്ത്!

പ്രമുഖ ജോബ് സെര്‍ച്ച് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോര്‍ഡ് തയാറാക്കിയ ലോകത്തിലെ മികച്ച 100 ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരുടെ പട്ടികയില്‍ നിന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്ത്. 2013 ന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പട്ടികയില്‍ ഇടംപിടിക്കാതെ പോകുന്നത്. അതാത് സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ നല്‍കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് സിഇഒ പട്ടിക തയാറാക്കുന്നത്. ഗ്ലോസ്‌ഡോര്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ റേറ്റിംഗ് 2019 ലെ 94 ല്‍ നിന്ന് 2021 ആയപ്പോള്‍ 89 ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പട്ടിക തയാറാക്കിയിരുന്നില്ല.

2013 ല്‍ ഗ്ലാസ്‌ഡോര്‍ ആദ്യമായി പട്ടിക തയാറാക്കിയപ്പോള്‍ 99 ശതമാനം റേറ്റിംഗുമായി സുക്കര്‍ബര്‍ഗ് ആയിരുന്നു മുന്നില്‍.
1000 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളുടെ സിഇഒമാരില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ റിച്ച് ലെസ്സര്‍ ആണ് ഒന്നാമത്. അഡോബ് സിഇഒ ശന്തനു നാരായണ്‍, എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റേഴ്‌സിന്റെ പീറ്റര്‍ പിസ്റ്റേഴ്‌സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഗാരി സി കെല്ലി, വിസയുടെ ആല്‍ഫ്രഡ് എഫ് കെല്ലി ജൂനിയര്‍, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല തുടങ്ങിയവരാണ് ആറു വരെയുള്ള സ്ഥാനങ്ങളില്‍.
യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെയാണ് സാധാരണ ഗ്ലാസ്‌ഡോര്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it