Begin typing your search above and press return to search.
കേരളത്തില്‍ ഓടുന്ന ഈ ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നു; വിശദാംശങ്ങള്‍ അറിയാം
സേലം ഡിവിഷനില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലോടുന്ന ചില ട്രെയിനുകളുടെ റൂട്ട് ക്രമീകരിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ മുഴുവന്‍ നടപ്പിലാക്കുന്ന ക്രമീകരണമാണ് റെയില്‍വേ വരുത്തിയിരിക്കുന്നത്.
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 13352) രാവിലെ ആറിന് പുറപ്പെടും. ജൂലൈ 6,7,8,9,10,11,13,14,15,16,17,18,20,21,22,23,24,25,27,28,30 തീയതികളില്‍ ഈ ട്രെയിന്‍ കോയമ്പത്തൂര്‍ സ്റ്റേഷന്‍ വഴിയായിരിക്കില്ല യാത്ര. പോഡനൂര്‍, ഇരുഗൂര്‍ വഴിയായിരിക്കും ധന്‍ബാദ് എക്‌സ്പ്രസ് കടന്നുപോകുക. യാത്രക്കാരുടെ സൗകര്യത്തിനായി പോഡനൂരില്‍ താല്‍ക്കാലിക സ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
എറണാകുളം-കെ.എസ്.ആര്‍ ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ്
ട്രെയിന്‍ നമ്പര്‍ 12678 എറണാകുളം-കെ.എസ്.ആര്‍ ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മുകളില്‍ പറഞ്ഞ തിയതികളില്‍ രാവിലെ 9.10ന് എറണാകുളത്തു നിന്ന് യാത്ര തിരിച്ച് കോയമ്പത്തൂര്‍ ഒഴിവാക്കി കടന്നുപോകും. പോഡനൂരില്‍ ആകും താല്‍ക്കാലിക സ്‌റ്റോപ്പ്.
എറണാകുളം-ടാറ്റാനഗര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 18190) ജൂലൈ 6,9,11,13,16,18,20,23,25,27,30 തീയതികളില്‍ രാവിലെ 7.15ന് യാത്രതിരിച്ച് പോഡനൂര്‍, കോയമ്പത്തൂര്‍, ഇരുഗൂര്‍ വഴി കടന്നുപോകും.
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12626) ജൂലൈ 6,8,12,13,15,19,20,22,26 തീയതികളില്‍ കോയമ്പത്തൂര്‍ ഒഴിവാക്കി പോഡനൂര്‍ വഴി കടന്നുപോകും.
കെ.എസ്.ആര്‍ ബെംഗളൂരു-എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12677) രാവിലെ 6.10ന് ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കും. 7,8,10,14,15,17,21,22,24,28 തീയതികളില്‍ കോയമ്പത്തൂര്‍ ഒഴിവാക്കി കേരളത്തിലേക്ക് എത്തും.
പാട്‌ന-എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22644) ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പാട്‌നയില്‍ നിന്ന് തിരിക്കും. 12,19,26 തീയതികളില്‍ കോയമ്പത്തൂര്‍ ഒഴിവാക്കിയാകും ഈ ട്രെയിനും സഞ്ചരിക്കുക.
സില്‍ചര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12508), ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16159), ദിബ്രുഗഡ്-കന്യാകുമാരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22504) എന്നീ ട്രെയിനുകളും കോയമ്പത്തൂര്‍ ഒഴിവാക്കിയാകും ജൂലൈയില്‍ സഞ്ചരിക്കുക.
Next Story