ട്രെയ്ന്‍ യാത്ര ചെലവ് വര്‍ധിക്കും, എന്താണ് കാരണങ്ങള്‍ ?
ട്രെയ്ന്‍ യാത്രാ ചെലവുകള്‍ വര്‍ധിക്കാന്‍ പോകുന്നു. വികസിപ്പിച്ച റെയില്‍വേ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തുന്ന യാത്രക്കാരില്‍നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. പത്ത് മുതല്‍ 50 രൂപ യാണ് യാത്രക്കാര്‍ അധികം നല്‍കേണ്ടി വരിക. എ സി സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന ഉപയോക്തൃ ഫീസും കുറഞ്ഞ ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ഫീസുമായിരിക്കും.
എ സി ക്ലാസ്സുകള്‍ക്ക് 50 രൂപ, സ്ലീപ്പര്‍ ക്ലാസ്സുകള്‍ക്ക് 2-5 രൂപ, സാധാരണ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 10 രൂപ എന്നിങ്ങെയാവും നിരക്ക്. ഇത് കൂടാതെ അനുബന്ധ ജി എസ് ടി നിരക്കും നല്‍കണം.
സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിന് പണം കണ്ടെത്താന് റെയില്‍വേ ഉപയോക്തൃ ഫീസ് ഏര്‍പ്പെടുത്തുന്നത്. ഇത്തരം സ്റ്റേഷനുകളില്‍ നിന്ന് കയറുന്നതും ഇറങ്ങുന്നതുമായ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ അധിക ഉപയോക്തൃ ഫീസ് ഈടാക്കും.
രാജ്യത്തെ പല സ്റ്റേഷനുകളും പുനര്‍ വികസിപ്പിക്കുകയാണ്. നിലവില്‍ പടിഞ്ഞാറു- മധ്യ റെയില്‍വേ ഡിവിഷനില്‍ പെട്ട റാണി കമലാപതി സ്റ്റേഷന്‍, പടിഞ്ഞാറേ റെയില്‍വേ ഡിവിഷനിലെ ഗാന്ധിനഗര്‍ കാപിറ്റല്‍ സ്റ്റേഷന്‍ എന്നിവയാണ് പൂര്‍ത്തിയായത്.
യാത്ര ആരംഭിക്കുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും പുനര്‍വികസിപ്പിച്ചവയാണെങ്കില്‍ രണ്ടു സ്റ്റേഷനിലും ഉപയോക്തൃ ഫീസ് നല്‍കേണ്ടി വരും. സ്റ്റേഷന്‍ വികസന ഫീസ് റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചതായി അറിയുന്നു. പ്ലാറ്റഫോം ടിക്കറ്റ് നിരക്കില്‍ 10 രൂപ വര്‍ധനവ് ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine

