വന്ദേഭാരതിനെ നെഞ്ചിലേറ്റി മലയാളികൾ; ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ

ഇന്ത്യയിലെ വന്ദേഭാരത് ട്രെയിന്‍ യാത്രയില്‍ അഭിമാനകരമായ നേട്ടവുമായി കേരളം. രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലാണെന്ന് റിപ്പോര്‍ട്ട്. 193 ശതമാനം പേരാണ് (ഒക്യുപെന്‍സി നിരക്ക്) ഇതില്‍ യാത്ര ചെയ്യുന്നത്. രാജ്യത്താകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്.

ഇതില്‍ രണ്ട് ട്രെയിനുകളാണ് തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലുള്ളത്. 16 കോച്ചുകളോടെ തിരുവനന്തപുരം-കോട്ടയം-കാസര്‍ഗോഡ് റൂട്ടിലെ ട്രെയിനും എട്ട് കോച്ചുകളോടെ തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ ട്രെയിനും. റെയില്‍വേയുടെ വരുമാനത്തിലും ഈ റൂട്ടുകൾ ഏറെ മുന്നിലാണ്.

മറ്റ് റൂട്ടുകള്‍

ഡല്‍ഹി-വാരാണസി, ഡല്‍ഹി-കത്ര റൂട്ടുകളില്‍ 120 ശതമാനം പേരാണ് യാത്ര ചെയ്യുന്നത്. ചെന്നൈ-തിരുനെല്‍വേലി റൂട്ടില്‍ 119 ശതമാനവും മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 114 ശതമാനവും സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടില്‍ 110 ശതമാനവും യാത്രക്കാരാണുള്ളത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേഭാരതാണ്. 50 ശതമാനം യാത്രക്കാര്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്.

Related Articles
Next Story
Videos
Share it