Begin typing your search above and press return to search.
ഇനി ട്രെയിന്‍ യാത്രക്കിടയിലും ഫുഡ് ഓര്‍ഡര്‍ ചെയ്യാം, സൊമാറ്റോ വഴി ട്രെയിനിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നതിങ്ങനെ
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും. യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വന്തം സീറ്റിലെത്തുന്ന സംവിധാനം ട്രെയിന്‍ യാത്രകളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഈ സംവിധാനം നിലവില്‍ രാജ്യത്തെ 88 നഗരങ്ങളില്‍ ലഭ്യമാണ്. ഇതിനോടകം 100 സ്‌റ്റേഷനുകളിലായി 10 ലക്ഷം ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയതായും സൊമാറ്റോ പറയുന്നു.
എങ്ങനെ ഓര്‍ഡര്‍ ചെയ്യാം
ഈ സംവിധാനം ഉപയോഗിക്കുന്നതിന് സൊമാറ്റോ ആപ്പ് തുറന്ന് ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യണം. തുടര്‍ന്ന് പി.എന്‍.ആര്‍ നമ്പര്‍ നല്‍കിയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. പി.എന്‍.ആര്‍ നമ്പറിലൂടെ യാത്രക്കാരുടെ സീറ്റ് നമ്പര്‍ മനസിലാക്കി കൃത്യമായി ഡെലിവറി നടത്തും. ട്രെയിനിന്റെ ലൈവ് ലൊക്കേഷന്‍ മനസിലാക്കി ഏത് സ്‌റ്റേഷനിലാണോ ട്രെയിന്‍ എത്തുന്നത് അവിടെ സൊമാറ്റോ ഡെലിവറി ഏജന്റ് എത്തും. കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ പറയുന്നു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് വരെ ഭക്ഷണം അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. യാത്രക്കാര്‍ക്ക് സ്‌റ്റേഷനിലെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് നിന്നും ഭക്ഷണം സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഇനി ട്രെയിന്‍ വൈകിയാലും അതനുസരിച്ച് ഡെലിവറി ക്രമീകരിക്കുമെന്നും സൊമാറ്റോ വിശദീകരിക്കുന്നുണ്ട്. നേരത്തെയും സമാനമായ ഫുഡ് ഓര്‍ഡറിംഗ് സംവിധാനം റെയില്‍വേയ്ക്കുണ്ടായിരുന്നു. എന്നാല്‍ സൊമാറ്റോയുമായി ഔദ്യോഗികമായ സഹകരണത്തിലേര്‍പ്പെടുന്നത് ഇതാദ്യമായാണ്.
Next Story
Videos