അശോക് ലെയ്‌ലാന്‍ഡിന് ലഭിച്ചത് വമ്പന്‍ ഓര്‍ഡര്‍; വിപണിയിലും നേട്ടം

1,400 സ്‌കൂള്‍ ബസുകളുടെ ഓര്‍ഡറാണ് ചെന്നൈ ആസ്ഥാനമായുള്ള കമ്പനി നേടിയത്

Update: 2022-09-01 05:53 GMT

Pic : Ashok Leyland / Website

യുഎഇയില്‍ (UAE) നിന്ന് 1,400 സ്‌കൂള്‍ ബസുകള്‍ക്കുള്ള (School Bus) ഓര്‍ഡര്‍ അശോക് ലെയ്‌ലാന്‍ഡിന് (Ashok Leyland) ലഭിച്ചതോടെ ഓഹരി വിപണിയിലും നേട്ടം. ഇന്ന് രാവിലെ 10.10ന് നാല് ശതമാനം നേട്ടത്തോടെ 160.25 രൂപ എന്ന നിലയിലാണ് അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്. എക്കാലത്തെയും ഉയര്‍ന്ന ഓഹരിവിലയായ 164 രൂപയ്ക്ക് അടുത്താണിത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 55 സീറ്റുകളുള്ള ഫാല്‍ക്കണ്‍ ബസും (Falcon School Bus) 32 സീറ്റുകളുള്ള ഓസ്റ്റര്‍ (Oyster School Bus) ബസുമാണ് അശോക് ലെയ്ലാന്‍ഡ് യുഎഇയിലെ റാസല്‍ ഖൈമയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യുക. അശോക് ലെയ്ലാന്‍ഡിന്റെയും യുഎഇയിലെ റാസല്‍ ഖൈമ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ് റാസല്‍ ഖൈമ പ്ലാന്റ്. ജിസിസിയിലെ ഏക സര്‍ട്ടിഫൈഡ് ലോക്കല്‍ ബസ് നിര്‍മാണ കേന്ദ്രമാണിത്. പ്രതിവര്‍ഷം 4,000 ബസുകള്‍ സ്ഥാപിക്കാനുള്ള ശേഷിയാണ് ഈ നിര്‍മാണ കേന്ദ്രത്തിനുള്ളത്.
ഹിന്ദുജ ഗ്രൂപ്പിന്റെ (Hinduja Group) മുന്‍നിര കമ്പനിയായ അശോക് ലെയ്ലാന്‍ഡ്, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ്. കൂടാതെ ആഗോളതലത്തില്‍ ബസുകളുടെയും ട്രക്കുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.



Tags:    

Similar News