ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപം 1,68,000 കോടി രൂപയായി

ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍;

Update:2022-04-26 09:30 IST

സാധാരണക്കാര്‍ക്ക് വേണ്ടി 2014 ല്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടില്‍ ഇതുവരെ നിക്ഷേപമായി എത്തിയത് 1,68,000 കോടി രൂപ. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിച്ചത് കര്ഷകര്ക്ക് കൂടുതല്‍ വരുമാനം നേടി കൊടുത്തതാകാം നിക്ഷേപം വര്‍ധിക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മൊത്തം നിക്ഷേപം 1,45,000 കോടിയായിരുന്നു, 2020 ഏപ്രിലില്‍ 1,34,000 കോടി രൂപ.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 69.4 ദശലക്ഷം വര്‍ധിച്ച് മൊത്തം 451.6 ദശലക്ഷമായി. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തതിനാല്‍ കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്കും വരുമാനത്തില്‍ മിച്ചം വന്ന തുക ജന്‍ ധന്‍ അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിച്ചു.
ജന്‍ധന്‍ അക്കൗണ്ട് നിക്ഷേപങ്ങളില്‍ 77 % പൊതുമേഖല ബാങ്കുകളിലും 20 % പ്രാദേശിക ഗ്രാമീണ ബാങ്കുകളിലുമാണ്, ബാക്കി സ്വകാര്യ ബാങ്കുകളില്‍.
ജന്‍ ധന്‍ അക്കൗണ്ടിന്റെ പ്രധാന ആകര്‍ഷണം മിനിമം ബാലന്‍സ് നിബന്ധന ഇല്ലന്നതാണ്. ജന്‍ ധന്‍ അക്കൗണ്ട് ആരംഭിച്ചതോടെ ഇതു വരെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ദശലക്ഷ കണക്കിന് പൗരന്മാരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചു.
ജന്‍ ധന്‍ അക്കൗണ്ട് എങ്ങനെ തുടങ്ങാം
1. തെരഞ്ഞെടുക്കപെട്ട പൊതുമേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ ജന്‍ ധന്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.
2. ഇതിന്റെ അപേക്ഷ ഫോറം ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും.
3.ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസെന്‍സ്, തൊഴില്‍ ഉറപ്പ് പദ്ധതി യുടെ കാര്‍ഡ് എന്നിവയില്‍ ഒന്നിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം
4. 10 വയസിന് മുകളില്‍ ഉള്ള ഏത് വ്യക്തിക്കും ജന്‍ ധന്‍ അക്കൗണ്ട് തുടങ്ങാം.
ഇതില്‍ മിനിമം ബാലന്‍സ് നിബന്ധന ഇല്ല. അക്കൗണ്ട് ആരംഭിച്ചതിനു ശേഷം റു പേ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് ഉടമക്ക് ലഭിക്കും.


Tags:    

Similar News