235.07 കോടി രൂപ അറ്റാദായം നേടി സിഎസ്ബി ബാങ്ക്
312.08 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം;
സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 31 ശതമാനം വര്‍ധനവോടെ 235.07 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 179.57 കോടി രൂപയായിരുന്നു അറ്റാദായം.
2022 സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 312.08 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 324.12 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 16 ശതമാനം വര്‍ധിച്ച് 635.66 കോടി രൂപയിലും എത്തി. ആകെ നിക്ഷേപം വാര്‍ഷിക അടിസ്ഥാനത്തില്‍ 10 ശതമാനവും വര്‍ധിച്ചു.