'സ്വര്‍ണ്ണ വായ്പയ്ക്കുള്ള ആവശ്യം നിരന്തരം വര്‍ധിക്കുന്നു'

'മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണവായ്പാ ബിസിനസ് മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 ശതമാനം വളരും'

Update:2021-01-22 12:11 IST

സ്വര്‍ണ്ണ വായ്പയ്ക്കുള്ള ആവശ്യം രാജ്യത്ത് നിരന്തരം വര്‍ദ്ധിച്ചു വരികയാണെന്ന് നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി മുത്തൂറ്റ് ഫിനാന്‍സ് അഭിപ്രായപ്പെട്ടു.

മുത്തൂറ്റ് ഫിനാന്‍സ് ദിനംപ്രതി പുതിയ ഉപഭോക്താക്കളെ സ്വര്‍ണ്ണ വായ്പ ബിസിനസ്സിലേക്ക് ചേര്‍ക്കുന്നുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ ഫിനാഷ്യല്‍ എക്‌സ്പ്രസ്സ്‌നോട് പറഞ്ഞു.

ചെറുകിട ബിസിനസ്സുകളും വ്യാപാരികളും പെട്ടെന്നുള്ള വായ്പയ്ക്കായി ആശ്രയിക്കുന്നത് സ്വര്‍ണത്തിനെയാണെന്നു അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് 23 കോടി ഉപഭോക്താക്കളുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 60 ലക്ഷത്തിലധികം സജീവ വായ്പ അക്കൗണ്ടുകളുണ്ട്. വായ്പ അക്കൗണ്ട് നിര്‍ത്തലാക്കുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ദിനംപ്രതി വായ്പ എടുക്കുന്ന ആളുകളുടെ എണ്ണം,' ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന്‌നാല് മാസമായി സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പെട്ടെന്നുള്ള വായ്പകള്‍ പലരെയും അവരുടെ ബിസിനസുകള്‍ പുനരാരംഭിക്കാന്‍ സഹായിക്കുന്നുവെന്നു മുത്തൂറ്റ് പറഞ്ഞു.

തങ്ങളുടെ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 ശതമാനത്തിലധികം വളരുമെന്നാണ് മുത്തൂറ്റ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് വിപുലീകരണത്തിനായി മൂലധനം സമാഹരിക്കുന്നത് എളുപ്പമായിത്തീര്‍ന്നിരിക്കുന്നുവെന്നും വര്‍ദ്ധിച്ചുവരുന്ന വായ്പാ നിരക്ക് കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിചാരിച്ച പുരോഗതി ഉണ്ടാകാത്തതുകൊണ്ടു 2020 ഡിസംബറില്‍ തങ്ങളുടെ വൈറ്റ് ലേബല്‍ എടിഎം ബിസിനെസ്സ് മുത്തൂറ്റ് നിര്‍ത്തിയിരുന്നു.

തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 60 ശതമാനം ഉപഭോക്താക്കളും പല രീതിയിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭവനവായ്പ, മൈക്രോഫിനാന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ബിസിനസുകളുള്ള മുത്തൂറ്റിന് പ്രതിവര്‍ഷം 150200 ശാഖകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. ഇപ്പോള്‍ കമ്പനിക്കുള്ളത് 5,330 ബ്രാഞ്ചുകളാണ്.

30- 09- 2020ന് അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് 2821.03 കോടി രൂപയുടെ ഏകീകൃത വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ പാദത്തില്‍ നേടിയ 2604.48 കോടി രൂപയുടെ വില്പനയില്‍ നിന്നും 8.31 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2397.38 കോടി രൂപയുടെ അറ്റാദായം ആണ് ഏറ്റവും പുതിയ പാദത്തില്‍ കമ്പനി നേടിയത്.

അതിനിടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം രണ്ടാഴ്ച പിന്നിട്ടു.

എറണാകുളത്ത് മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസിനു മുന്നിലാണ് സത്യഗ്രഹം നടക്കുന്നത്. 166 ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട നടപടിക്ക് എതിരായാണ് സമരമെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പ്രതിഷേധ സമരമാണ് ജീവനക്കാര്‍ ജനുവരി 4 മുതല്‍ വീണ്ടും ആരംഭിച്ചത്.

2019 ഡിസംബര്‍ ഏ!ഴിന് തൊഴില്‍ നഷ്ടമായ 166 ജീവനക്കാരെ ഇതുവരെ തിരിച്ചെടുക്കാന്‍ മാനെജ്‌മെന്റ് തയ്യാറായിട്ടില്ല. ഇത് വരെ 21ലധികം ചര്‍ച്ചകളാണ് തൊ!ഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും സിഐടിയുവും ഹൈക്കോടതി നിരീക്ഷകനും ഉള്‍പ്പെടെ മുത്തൂറ്റ് മാനേജ്‌മെന്റുമായി നടത്തിയത്.


Tags:    

Similar News