Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ
2024-02-22 07:17 GMT
- ജനങ്ങളുടെ വാങ്ങല്‍ശേഷി കൂടാനും സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനും യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ സേവനം സഹായിക്കും
- മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണുകള്‍ വ്യാപകമാക്കാനും നടപടി വേണം
2024-02-22 07:16 GMT
- രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തലും വായ്പാ വിതരണവും ശക്തിപ്പെടുത്താനായി യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ സേവനം നല്‍കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
2024-02-22 06:32 GMT
- രാജ്യത്ത് എവിടെയെല്ലാം മൂലധന ലഭ്യതയ്ക്ക് മികച്ച സാധ്യതകളുണ്ടോ അവിടെയെല്ലാം സാമ്പത്തിക വളര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്ന് പി.ആര്‍. ശേഷാദ്രി
- കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കേന്ദ്രമായി സ്വകാര്യ ബാങ്കുകള്‍ നേരത്തേ തന്നെ പ്രവര്‍ത്തനം ആരംഭിച്ചത് ഇവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിദാനമായിട്ടുണ്ട്
2024-02-22 06:12 GMT
- കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരാണ് രാജ്യത്ത് വായ്പകള്‍ നല്‍കുന്നതിനുള്ള ചെലവും അതുവഴി പലിശഭാരവും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണക്കാരെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി.
- കുടിശിക വരുത്തിയവരോട് കുറച്ചുകൂടി വിവേകപൂര്‍വമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം.
2024-02-22 05:53 GMT
- 20 കോടി പേര്‍ക്ക് നിലവില്‍ എല്‍.ഐസി പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്
- ഇന്‍ഷുറന്‍സ് അനായാസം നേടിയെടുക്കാന്‍ പറ്റുന്ന ഭീമ സുഗം പ്ലാറ്റ്ഫോം ഉടന്‍ സജ്ജമാകും
2024-02-22 05:49 GMT
- ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് എല്‍.ഐ.സി എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍. സുധാകര്‍
- രാജ്യത്തെ 140 കോടി ജനസംഖ്യയില്‍ വെറും മൂന്ന് ശതമാനം പേര്‍ക്കാണ് നിലവില്‍ പരിരക്ഷയുറപ്പാക്കിയിട്ടുള്ളത്.
2024-02-22 05:37 GMT
- കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തിന് തിരി തെളിഞ്ഞു
- സാക്ഷ്യം വഹിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തിന്