ഡിജിറ്റല്‍ രൂപ ഇന്നെത്തും; ആര്‍ക്കൊക്കെ ലഭ്യമാകും? എവിടെ ലഭ്യമാകും? പ്രയോജനം എങ്ങനെ ?

നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നാണ് അറിയുന്നത്

Update:2022-12-01 07:30 IST

ഡിജിറ്റല്‍ രൂപ ഇന്നുമുതല്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളിലേക്ക്. അതായത്, ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപ സാധാരണ ഉപയോക്താക്കളിലേക്ക് എത്തുകയാണ്. നേരത്തെ നവംബര്‍ 1 ന് മൊത്തവിപണിയില്‍ (ഹോള്‍സെയില്‍ മാര്‍ക്കറ്റ്) ഉപയോക്താക്കള്‍ക്കായി ഇത് അവസരിപ്പിച്ചിരുന്നുവെങ്കിലും റീറ്റെയ്ല്‍ വിനിമയത്തിനായുള്ളത് ഇന്നാണ് പുറത്തിറങ്ങുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിസംബറില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത് എന്ന് റീറ്റെയ്ല്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വ്യക്തമാക്കി. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ.

നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെയാകും ഡിജിറ്റല്‍ രൂപ എത്തുക. രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാകും ഇത് വിതരണം ചെയ്യുക. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപയായിരിക്കും പുറത്തിറക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക.

ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗത്തിലുണ്ട്.

എന്താണ് ഡിജിറ്റല്‍ കറന്‍സി അത് ഉപയോഗിക്കേണ്ടതെങ്ങനെ എന്നു നോക്കാം ( what is digital rupee how to get it and how to use it )

എന്താണ് ഡിജിറ്റല്‍ കറന്‍സി? What is Digital Currency ?

കറന്‍സിയുടെ ഇലക്ട്രോണിക് പതിപ്പാണ് ഡിജിറ്റല്‍ റുപ്പീ. ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വോളറ്റ് വഴിയാണ് ഡിജിറ്റല്‍ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപ വഴി പണമിടപാട് നടത്താം. ഡിജിറ്റല്‍ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടില്‍ പണം കിടക്കുമ്പോള്‍ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റില്‍ ഡിജിറ്റല്‍ രൂപ കിടന്നാല്‍ പലിശ ലഭിക്കില്ല.

എവിടെ ലഭിക്കും? Where you will get Digital Currency ?

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഡിജിറ്റല്‍ രൂപ നാല് ബാങ്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും.

കേരളത്തില്‍ ഇപ്പോളില്ല

മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഡിജിറ്റല്‍ രൂപ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗാംഗ്ടോക്, ഗ്വാാഹട്ടി, ഹൈദരാബാദ്, കൊച്ചി, ഇന്‍ഡോര്‍, ലഖ്നൗ, പാട്ന, ഷിംല എന്നിവിടങ്ങളിലും ലഭ്യമാകും.

Tags:    

Similar News